കുട്ടമ്പുഴ : തട്ടേക്കാട് – കുട്ടമ്പുഴ റോഡ് ഉന്നത നിലവാരത്തിൽ നവീകരണ പ്രവർത്തികൾ നടന്നു കൊണ്ടിരിക്കുമ്പോൾ പ്രധാന റോഡിൽ നിന്ന് ഇടറോഡിലേക്ക് പ്രവേശിക്കുവാൻ നാട്ടുകാർ ബുദ്ധിമുട്ടുന്നു. പ്രധാന റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തു കരിങ്കല്ലുകൾ ഇളകി കിടക്കുന്നതു മൂലം ഇരു ചക്രയാത്രികർ അപകടത്തിൽ പെടുന്നതും പതിവ് കാഴ്ചയാണ്. പ്രധാന റോഡ് നന്നാക്കുന്നതിനോടൊപ്പം ഈ റോഡിലേക്ക് പ്രവേശിക്കുന്ന ഇടറോഡും ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണെമെന്ന് കർഷകനായ നിഖിൽ ചന്ദ്രനും പരിസരവാസികളും ആവശ്യപ്പെടുന്നു.
