കുട്ടമ്പുഴ : തട്ടേക്കാട് പാലത്തിലെ രാത്രി സമയത്തെ കൂരിരുട്ട് യാത്രക്കാരുടെയുള്ളിൽ ഭീതി ജനിപ്പിക്കുന്നു. കുട്ടമ്പുഴ പഞ്ചായത്തിലെ ഏറ്റവും ദൈർഘ്യമേറിയ പാലം കൂടിയാണ് തട്ടേക്കാട് പാലം. എന്നാൽ ഉദഘാടനം കഴിഞ്ഞ് 16 വർഷമായിട്ടും പാലത്തിൽ വഴി വിളക്കുകൾ സ്ഥാപിക്കുവാൻ അധികൃതർക്കായിട്ടില്ല. വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥയോട് ചേർന്ന് കിടക്കുന്ന പാലത്തിൽ വഴിവിളക്കുകൾ സ്ഥാപിക്കണമെന്ന പരിസരവാസികളുടെ ആവശ്യം അധികാരികൾ അവഗണിക്കുന്ന അവസ്ഥയാണുള്ളത്. എത്രയുംവേഗം ഇവിടെ വഴി വിളിക്കുകൾ സ്ഥാപിക്കണെമെന്നാണ് നാട്ടുകാരുടെ ആവശ്യം.
