Connect with us

Hi, what are you looking for?

NEWS

കുട്ടമ്പുഴ – ത​ട്ടേ​ക്കാ​ട് റോഡിലെ കുഴികളിൽ 1001 ക​ട​ലാ​സ് വ​ഞ്ചി​യി​റ​ക്കി പ്ര​തി​ഷേ​ധം.

കുട്ടമ്പുഴ : റോ​ഡി​ലെ കു​ഴി​ക​ളി​ൽ 1001 ക​ട​ലാ​സ് വ​ഞ്ചി​യി​റ​ക്കി പ്ര​തി​ഷേ​ധം ന​ട​ത്തി. കോ​ണ്‍​ഗ്ര​സ് കുട്ടമ്പുഴ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ 11ന് ​ത​ട്ടേ​ക്കാ​ട് മു​ത​ൽ കുട്ടമ്പുഴ വ​രെ റോ​ഡി​ലെ വെ​ള്ള​കു​ഴി​ക​ളി​ലാ​ണ് വ​ഞ്ചി​യി​റ​ക്കി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചത്. തു​ട​ർ​ന്ന് ടൗ​ണ്‍ ഹാ​ളി​ന് സ​മീ​പം പ്ര​തി​ഷേ​ധ ധ​ർ​ണ​യും നടത്തി. കുട്ടമ്പുഴ – ത​ട്ടേ​ക്കാ​ട് റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​തെ സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് വ​ഞ്ചി​യി​റ​ക്ക​ൽ സ​മ​രം സംഘടിപ്പിച്ചത്. 23 കോടി അനുവദിച്ചു പ്രാരംഭ ജോലികൾ ആരംഭിക്കുകയും, രണ്ട് വർഷത്തോളമായിട്ടും റോഡ് സഞ്ചാര യോഗ്യമാക്കാത്തതിൽ പ്രതിഷേതിച്ചുമാണ് വഞ്ചിയിറക്കൽ സമരം നടത്തിയത്.

റോഡ് വെട്ടിപ്പൊളിക്കുകയും , റോഡിൽ നിന്ന് മണ്ണ് എടുത്ത് സ്ഥലം നികത്തിയ ശേഷം കോൺട്രാക്ടർ പണി ഉപേക്ഷിക്കുകയും ചെയ്തതോടുകൂടി നാട്ടുകാർക്ക് കുഴിയും ചെളിയും നിറഞ്ഞ റോഡിലൂടെയുള്ള യാത്രയാണ് ഇപ്പോൾ അനുഭവിക്കേണ്ടിവരുന്നത്. ഇതിൽ പ്രതിഷേതിച്ചുകൊണ്ടാണ് വെള്ളക്കുഴികളിൽ കടലാസ് വ​ഞ്ചി​യി​റ​ക്കി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചത്.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...