Connect with us

Hi, what are you looking for?

CHUTTUVATTOM

കുട്ടമ്പുഴയിൽ ഉന്നത ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തി.

കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിലെ സത്രപ്പടിയിലെ ലക്ഷം വീട് കോളനിയിൽ RDO യുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തി. കുട്ടമ്പുഴ വില്ലേജിലെ സത്രപ്പടിയിൽ 28 ഓളം കുടുംബങ്ങൾ താമസിച്ചുവരുന്ന നാല് സെൻ്റ് ലക്ഷം വീട് കോളനിയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് വീടുകളുടെ സംരക്ഷണ ഭിത്തികൾ തകർന്നിരിക്കുകയാണ്. നൂറു കണക്കിന് അടി ഉയരത്തിലാണ് വീടുകൾ സ്ഥിതി ചെയ്യുന്നത്. മലഞ്ചെരിവിന് സമാനമായ ഇവിടെ മണ്ണിടിച്ചിൽ വ്യാപകമായി തുടരുകയാണ്. പല വീടുകളും മണ്ണിടിഞ്ഞ് ഏതു സമയത്തും നിലംപതിക്കാമെന്ന അവസ്ഥയിലാണ്.

റവന്യൂ ഡിവിഷണൽ ഓഫീസർ പി. എൻ. അനി, കോതമംഗലം താഹസീൽദാർ റേച്ചൽ. കെ. വർഗീസ്‌, ഡെപ്യൂട്ടി താഹസീൽദാർ ഗിരീഷ് ലാൽ എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥല പശോധന നടത്തിയത്. കുട്ടമ്പുഴ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സിബി KA, വാർഡ് മെമ്പർ രേഖ രാജു എന്നിവരും കോളനിയിലെത്തിയിരുന്നു.

You May Also Like

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...

NEWS

കോതമംഗലം :- മാമലക്കണ്ടത്ത് പശുക്കളെ തൊഴുത്തിൽ ദുരൂഹ സാഹചര്യത്തിൽ ചത്ത നിലയിൽ കണ്ടെത്തി. ഏലംതാനത്ത് സുജാത സാജു എന്ന കർഷകയുടെ 2 കറവ പശുക്കളാണ് ചത്തത്. ആറ് പശുക്കളാണ് തൊഴുത്തിലുണ്ടായിരുന്നത്. ഒരു പശുവിൻ്റെ...

NEWS

കോതമംഗലം : – പാരിസ്ഥിതിക ഭീഷണി ഉയർത്തുന്ന ഭീമൻ ആഫ്രിക്കൻ ഒച്ചുകളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി, ക്ണാച്ചേരി പ്രദേശങ്ങൾ. അക്കാറ്റിന ഫൂലിക്ക എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ആഫ്രിക്കൻ ഒച്ചുകൾ കൃഷിയിടങ്ങളിലേക്കും, വീടുകളിലേക്കും...

NEWS

കുട്ടമ്പുഴ : വളർത്തു പോത്തിനെ കെട്ടിയിട്ട് മൃഗീയമായി തല്ലി പരിക്കേൽപ്പിച്ചതായി പരാതി. തട്ടേക്കാട് പക്ഷി നിരീക്ഷണ കേന്ദ്രത്തിലെ താൽക്കാലിക ഗൈഡായ രാജീവിന്റെ പോത്തിനെയാണ് നാട്ടുകാരൻ കൂടിയായ വ്യക്തി കെട്ടിയിട്ട് തല്ലി കാലൊടിച്ചിരിക്കുന്നത്. തന്റെ...