കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിലെ സത്രപ്പടി പി.കെ ദേവസിയുടെ കൃഷിയിടത്തിലെ റബ്ബർ, കടപ്ലാവ്, വാഴ തുടങ്ങിയവയാണ് കാട്ടാനക്കൂട്ടങ്ങൾ നശിപ്പിച്ചത്. കഴിഞ്ഞ രാത്രിയിൽ കാട്ടാനകൾ നിരവധി നാശങ്ങൾ ആണ് വരുത്തിയത്. സത്രപ്പടി മക്കപ്പുഴ കോളനി പ്രദേശങ്ങളിലെ നാട്ടുകാരും കാട്ടാന പേടിയിലാണ് കഴിഞ്ഞു കൂടുന്നത്. പി.കെ ദേവസിയുടെ.വൈദ്യുതി തകർത്താണ് കൃഷികൾ നശീപ്പിച്ചത്. വനം വകുങ്കുപ്പ് സ്ഥാപിച്ച സൗരവേലി മാസങ്ങളായി പ്രവർത്തിക്കുന്നില്ല. വനം വകുപ്പ് ഉദ്യോഗസ്ഥർ രാത്രി പട്രോളിങ് ശക്തമാക്കണമെന്നും ആനകളെ തുരത്താൻ സംവിധാനം ഏർപ്പെടുത്തണമെന്നും കർഷകർ ആവശ്യപ്പെട്ടു.
