കുട്ടമ്പുഴ : പുഴ വട്ടം നീന്തിക്കടന്ന് ഒറ്റയാൻ റോഡിലൂടെ വിലസി. ഇന്നലെ രാത്രി കുട്ടമ്പുഴ കുടിവെള്ള പദ്ധതിക്ക് സമീപം റോഡിലാണ് സംഭവം. രാത്രി എട്ടരയോടെയാണ് പുഴ നീന്തിക്കടന്ന് ഒറ്റയാൻ കുട്ടമ്പുഴ റോഡിലെത്തിയത്. വഴിയാത്രികരും വാഹനങ്ങളും റോഡിലുള്ളപ്പോഴായിരുന്നു കാട്ടു കൊമ്പൻ്റെ വരവ്. സമീപത്ത് വീടുകളും ഉണ്ട്. റോഡിലൂടെ നടന്നു വന്ന ആന തുടർന്ന് എതിർദിശയിലുള്ള കൃഷിയിടത്തേക്ക് കടക്കുകയായിരുന്നു. ഇതുവഴി വന്ന കാറുകാരാണ് ദൃശ്യം പകർത്തിയത്. വനപാലകർ ഇന്ന് വീണ്ടും തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
