Connect with us

Hi, what are you looking for?

NEWS

കയറിൽ ജീവൻ വച്ച് പന്താടി ആദിവാസി ജനത; ദുരിതമായി പെരുമഴയും, അധികാരികളുടെ അവഗണനയും.

കോതമംഗലം : കയറിൽ ജീവൻ വച്ച് പന്തടുകയാണ് കുട്ടമ്പുഴ പഞ്ചായത്തിലെ കല്ലേലിമേട്, കുഞ്ചിപ്പാറ, തലവച്ചപ്പാറ തുടങ്ങിയ ആദിവാസി ഊരിലെ ജനത. എറണാകുളം ജില്ലയിലെ ഏറ്റവും കൂടുതൽ ആ ദിവാസികൾ അദിവസിക്കുന്ന പഞ്ചായത്താണ് കുട്ടമ്പുഴ അതിൽ തന്നെ 3000ത്തോളം പേർ അധിവസിക്കുന്ന ഈ മേഖലയിലേക്ക് പൂയംകുട്ടിയിൽ നിന്ന് പ്രവേശിക്കണമെങ്കിൽ പൂയംകുട്ടി പുഴയിലെ ബ്ലാവന കടത്തു കടക്കണം. പുഴയിൽ ക്രമാതീതമായി മഴ വെള്ളം ഉയർന്നാൽ പിന്നെ പൂയംകുട്ടിയിൽ നിന്ന് അക്കരക്കോ, അവിടെ നിന്ന് ഇക്കരക്കോ കടക്കാൻ സാധിക്കാതെ ദുരിത പൂർണ്ണമായ ജീവിതമാണ് ഇവരുടേത്. അതിനാലാണ് ഒരു പാലം വേണം എന്നാ ആവശ്യത്തിന് പ്രസക്തി ഏറുന്നത്.

കുഞ്ചിപ്പാറ, തലവച്ചപ്പാറ, വാരിയം, തേര, മാപ്പിലാപ്പറ, മീൻകുളം തുടങ്ങി ആറോളം ആദിവാസി കുടികളിലായി താമസിക്കുന്ന കാടിന്റെ മക്കളുടെ ദുരിത ജീവിതം കണ്ടില്ലെന്ന് നടിക്കുകയാണ് മാറി മാറി ഭരിച്ച സർക്കാരുകൾ. കനത്ത മഴയും, ഉരുൾ പൊട്ടൽ ഭിഷണിയും മുന്നിൽ കണ്ട് ഭക്ഷ്യ റേഷൻ സാധനങ്ങൾ മുന്നമേ തന്നെ സർക്കാർ കടത്തു കടത്തി റേഷൻ കടയിൽ സംഭരിച്ചു വച്ചു. ഉരുൾ പൊട്ടാലോ, ആശുപത്രി പോലുള്ള അത്യാവശ്യ കാര്യങ്ങളൊക്കെ വരുമ്പോൾ പുഴയിൽ വെള്ളം കൂടുതലോ, നീരൊഴുക്ക് കൂടുകയോ ചെയ്താൽ കടത്ത് കടക്കൽ ദുഷ്‌കാരമായി തീരും. ഇപ്പോൾ പുഴക്ക് കുറുകെ കയർ കെട്ടിയിരിക്കുകയാണ് കുട്ടമ്പുഴ പഞ്ചായത്ത്‌.

ആദിവാസി കുടികളിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിൽ കുടികളിലേയ്ക്ക് രക്ഷാപ്രവർത്തകർക്ക് പെട്ടെന്ന് എത്തിപെടാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. പുഴയിൽ വെള്ളം കുടിയാലും വടത്തിൽ കപ്പി വലിച്ചു എത്തിപ്പെടാനുള്ള മുന്നൊരുക്കം കൂടിയാണിത്.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...