Connect with us

Hi, what are you looking for?

NEWS

ആദിവാസി മേഖലയിൽ കോവിഡ് വ്യാപനം കൂടുന്നു; കാടിന്റെ മക്കൾ കൂട്ടത്തോടെ താലൂക്കിലെ വിവിധ ഡി സി സി കളിലേക്ക്.

കോതമംഗലം : കുട്ടമ്പുഴയിലെ ആദിവാസി ഊരുകളിൽ കോവിഡ് വ്യാപനം കൂടുന്നു.
കാടിന്റെ മക്കൾ കൂട്ടത്തോടെ താലൂക്കിലെ വിവിധ ഡി സി സി കളിലേക്ക് മാറ്റുന്നു.
കുട്ടംമ്പുഴ പഞ്ചായത്തിലെ തലവച്ചപ്പാറ, കുഞ്ചിപ്പാറ എന്നി മേഖലയിൽനിന്ന് 157 പേരെയാണ് താലൂക്കിലെ വിവിധ ഡി ഡി സി കളിലേക്ക് മാറ്റിയത്. എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ ആദിവാസികൾ അതിവസിക്കുന്ന പഞ്ചായത്താണ് കുട്ടമ്പുഴ. കുട്ടമ്പുഴ പഞ്ചായത്തിലെ വിവിധ ഊരുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ കോവിഡ് പരിശോധനയിൽ നിരവധി പേർക്ക്
കോവിഡ്പോസിറ്റീവ് സിരീകരിച്ചിരുന്നു. കുട്ടംമ്പുഴ ആദിവാസി മേഖലയിലെ
തലവച്ചപാറ, കുഞ്ചിപ്പാറ, കല്ലേലിമേട് എന്നി സ്ഥലങ്ങളിലെ കോളനികളിൽ നടത്തിയ പരിശോധനയിലാണ് കോവിഡ് രോഗികളുടെ വൻ വർദ്ധനവ് കണ്ടെത്തിയത്. ഇതിനെ തുടർന്ന് ആരോഗ്യ വകുപ്പ് വിവിധ ഊരുകളിൽ പരിശോധന ഊര്ജിതമാക്കുകയാണ്. തലവച്ചപ്പാറ, കുഞ്ചിപ്പാറ എന്നി പ്രദേശങ്ങളിൽ നിന്ന് ഇന്ന് തന്നെ നിരവധി പേരെ വിവിധ ഡോമിസൈലിയറി കെയർ സെന്ററിലേക്ക് ഇപോൾ മാറ്റിയിരിക്കുകയാണ്.
പൂയംകുട്ടിപുഴയിലെ ബ്ലാവന കടത്തു കടന്നു ദുർഘടമായ കാനന പാത താണ്ടി വേണം ഇവിടെ ഉൾ വനത്തിലുള്ള ആദിവാസി ഊരുകളിൽ എത്തുവാൻ. ജില്ലയിൽ പ്രതി ദിന കോവിഡ് കേസുകളിൽ ഗണ്യമായ കുറവുണ്ടെന്ന് കളക്ടർ പറയുമ്പോഴും, കുട്ടമ്പുഴയിൽ ആദിവാസികളുടെ ഇടയിൽ പോസറ്റീവ് നിരക്ക് കൂടി വരുന്ന അസ്ഥയാണുള്ളത്.
ജില്ലയിൽ പ്രതിദിനം പ്രൈവറ്റ് വാക്സിനേഷൻ സെന്ററുകൾ വഴി 4000ഡോസ് വാക്സിൻ നൽകുന്നുണ്ട്. കുട്ടമ്പുഴ ആദിവാസി മേഖലയിൽ ആദ്യ ഘട്ട വാക്സിൻ അടുത്തിടെ
ക്യാമ്പ് സംഘടിപ്പിച്ച് നൽകിയിരുന്നു. ആദിവാസി മേഖലയിൽ കൂടുതൽ വാക്സിനേഷൻ ക്യാമ്പുകൾ ഇപ്പോൾ തുടങ്ങിയിട്ടു മുണ്ട്.കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് കാണിച്ച സാഹചര്യത്തിൽ കോതമംഗലം തഹസിൽദാരുടെ നേതൃത്വത്തിൽ കുട്ടമ്പുഴ പഞ്ചായത്ത്‌ ആരോഗ്യം, വനം വകുപ്പ്, പോലീസ്, ട്രൈബൽ എന്നി വിഭാഗങ്ങളെയെല്ലാം ഏകോപിച്ചാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഇപ്പോൾ നടത്തി വരുന്നത്.

You May Also Like

NEWS

കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ബിജുവിന്റെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പൂയം കുട്ടി സെന്റ് ജോർജ് പള്ളിയിൽ നടന്നു. സംസ്കാര ശുശ്രൂഷകൾക്ക് ഫാ. ജോസ് ചിരപ്പറമ്പിൽ, ഫാ.മാത്യു തൊഴാല...

NEWS

കോതമംഗലം :കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ 6.30 നോടുകൂടി മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബിജുവിന്റെ മൃത ദേഹം ഇന്ന് രാവിലെ 8.30 നോടുകൂടി പൂയംകുട്ടി കപ്പേളപ്പടി യിൽ കണ്ടെത്തി.അപകടം ഉണ്ടായ സമയം മുതൽ...

NEWS

പൂയംകുട്ടി: മണികണ്ഠൻ ചാൽ ചപ്പാത്തിൽ പാലം മുറിച്ചു കടക്കുമ്പോൾ ഒഴുക്കിൽ പെട്ട ബിജുവിൻ്റെ(രാധാകൃഷ്ണൻ 35) മൃതദേഹം കണ്ടെത്തി. ആറാം ദിവസമാണ് കണ്ടെത്തിയത്. ഇന്ന് (30/06/2025) രാവിലെ പൂയംകുട്ടി ഭാഗത്ത് നിന്നും താഴേക്ക് ഒഴുകുന്ന...

NEWS

കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബിജുവിനായുള്ള തിരച്ചിൽ അഞ്ചാം ദിവസവും തുടരുന്നു. കഴിഞ്ഞ നാല് ദിവസങ്ങളിൽ നേവിയുടെയും, ഫയർഫോഴ്സ് സ്കൂബ,എൻ ഡി ആർ എഫ് ടീമിന്റെയും നേതൃത്വത്തിൽ മേഖലയിൽ ആകെ...

NEWS

കോതമംഗലം : കഴിഞ്ഞ ബുധനാഴ്ച്ച (25/6/2025) പൂയംകൂട്ടി മണികണ്‌ഠൻ ച്ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വി ജെ രാധാകൃഷ്‌ണനെ (ബിജു) കണ്ടെത്തുന്നതിനായി നടത്തുന്ന തിരച്ചിൽ ജില്ലയിലെ മറ്റ് മേഖലകളിലേക്കും (കുന്നത്ത്നാട്,ആലുവ താലൂക്കുകളുടെ പരിധിയിലും) വ്യാപിപ്പിക്കണമെന്ന്...

NEWS

കോതമംഗലം: പൂയംകുട്ടി മണികണ്ഠൻ ചാൽ ചപ്പാത്തിലൂടെ നടന്നു വരുന്നതിനിടയിൽ ഒഴുക്കിൽപെട്ട് കാണാതായ മണികണ്ഠൻച്ചാൽ സ്വദേശി ബിജുവിനായി തിരച്ചിൽ മൂന്ന് ദിവസം പിന്നിട്ടു .ഇന്ന് (27/6/25)രാവിലെ 7 മുതൽ എൻ ഡി ആർ എഫിന്റെ...

NEWS

കോതമംഗലം: മണികണ്ഠന്‍ചാലില്‍ പാലം നിര്‍മിക്കണമെന്ന നാട്ടുകാരുടെയും യുഡിഎഫിന്റെയും വര്‍ഷങ്ങളായുള്ള ആവശ്യത്തെ എംഎല്‍എയും സര്‍ക്കാരും അവഗണിച്ചതിന്റെ ഫലമാണ് ചപ്പാത്തില്‍നിന്ന് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് ബിജുവിനെ കാണാതായതെന്ന് യുഡിഎഫ് ജില്ല കണ്‍വീനര്‍ ഷിബു തെക്കുംപുറം. മഴ പെയ്താല്‍...

NEWS

കോതമംഗലം: കനത്ത മഴയെതുടര്‍ന്ന് കുട്ടന്പുഴ പഞ്ചായത്ത് 15-ാം വാര്‍ഡ് നൂറേക്കറില്‍ വീടിന്റെ സംരക്ഷണ ഭിത്തി സമീപവാസികകളുടെ വീടുകള്‍ക്ക് സമീപത്തേക്ക് ഇടിഞ്ഞു വീണു. പയ്യപ്പിള്ളി ചിന്നമ്മ റാഫേലിന്റെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് അയല്‍വാസികളായ പാറമേല്‍...

NEWS

കോതമംഗലം: മണികണ്ഠന്‍ചാല്‍ ചപ്പാത്തിലൂടെ നടന്നുനീങ്ങുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ ബിജുവിനായി പൂയംകുട്ടിപുഴയില്‍ രണ്ടാം ദിവസവും നടത്തിയ ഊര്‍ജ്ജിത തെരച്ചിലും വിഫലമായി.മണികണ്ഠന്‍ചാല്‍ വര്‍ക്കൂട്ടുമാവിള രാധാകൃഷ്ണനാണ് (ബിജു-37) ബുധനാഴ്ച രാവിലെ ആറരയോടെ ഒഴുക്കില്‍പെട്ടത്. സ്വകാര്യബസ് തൊഴിലാളിയായ ബിജു...

NEWS

കോതമംഗലം – കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ഉന്നതിയിൽ കാട്ടാന ശല്യം രൂക്ഷമായി. ഇന്ന് പുലർച്ചെ യെത്തിയ ആനകൾ വ്യാപകമായി കൃഷികൾ നശിപ്പിച്ചു. പന്തപ്ര ഉന്നതിയിലെ ഊരുമൂപ്പൻ കുട്ടൻ ഗോപാലൻ, ചെല്ലപ്പൻ, പ്രഭാകരൻ എന്നിവരുടെ...

NEWS

കോതമംഗലം: കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ മീൻകുളം – മാപ്പിളപ്പാറ ഉന്നതികളിൽ നിന്നും പന്തപ്രയിലെത്തി കുടിൽ കെട്ടി താമസിക്കുന്ന 19 കുടുംബങ്ങളുടെ പുനരധിവാസത്തിന് സർക്കാർ ഉത്തരവായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. മീൻകുളം-...

NEWS

ബിബിൻ പോൾ എബ്രഹാം കുട്ടമ്പുഴ: കാലവർഷത്തിൻ്റെ തുടക്കത്തിൽ തന്നെ മണികണ്ഠൻ ചാൽ നിവാസികൾക്ക് ദുരിതകാലം ആരംഭിച്ചിരിക്കുകയാണ്. കനത്ത മഴയെ തുടർന്ന് മണികണ്ഠൻ ചാൽ ചപ്പാത്ത് മുങ്ങി. ചപ്പാത്ത് മുങ്ങുന്നതിനെ തുടർന്ന് മണികണ്ഠൻ ചാൽ,...

error: Content is protected !!