കോതമംഗലം : കുട്ടമ്പുഴ – പിണവൂർക്കുടി റോഡിൽ കലുങ്കുകൾ നിർമ്മിക്കുന്നതിനും റോഡ് ഉയർത്തുന്നതിനുമായി 22 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഈ റോഡിൽ അപകടാവസ്ഥയിലുള്ള രണ്ട് കലുങ്കുകൾ പുനർ നിർമ്മിക്കുവാനും സ്ഥിരമായി റോഡിൽ വെള്ളം കയറുന്ന ക്ണാച്ചേരി ഭാഗത്ത് റോഡ് ഉയർത്തി നിർമ്മിക്കുന്നതിനുമാണ് 22 ലക്ഷം രൂപ അനുവദിച്ചത്.ശക്തമായ മഴ പെയ്താൽ തുടർച്ചയായി റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെടുന്ന സാഹചര്യം ആണ് ഇപ്പോൾ ഉള്ളത്.ഇതിനു പരിഹാരം കാണുന്നതിന് വേണ്ടിയിട്ടാണ് കലുങ്കുകൾ നിർമ്മിക്കുന്നതും റോഡ് ഉയർത്തുന്നതും.റോഡിൽ വെള്ളം കയറുന്നത് മൂലം പിണവൂർക്കുടി,മാമലക്കണ്ടം പ്രദേശങ്ങളിലേക്കും,ആദിവാസി കുടികളിലേക്കടക്കമുള്ള ഗതാഗതം തടസ്സപ്പെടുന്ന അവസ്ഥയ്ക്ക് ഈ നിർമ്മാണ പ്രവർത്തികൾ പൂർത്തീയാകുന്നതോടു കൂടി പരിഹാരമാകുമെന്നും എം എൽ എ പറഞ്ഞു.
