കോതമംഗലം :പിണവൂർ കുടിയിൽ കാട്ടാനകൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. പൂയംകൂട്ടി, നേര്യമംഗലം വനമേഖലകളിൽ നിന്ന് എത്തുന്ന കാട്ടാനകൂട്ടങ്ങളാണ് കൃഷി നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയ കാട്ടാനകൂട്ടം വ്യാപക കൃഷി നാശം വരുത്തി. തെങ്ങ്, കമുക്, വാഴ, കൊക്കൊ തുടങ്ങിയവയാണ് പ്രധാനമായും നശിപ്പിച്ചത്. രാത്രിയും പകലും ഒരുപോലെ കാട്ടാന ശല്യം വർദ്ധിച്ചിരിക്കുകയാണ് ഇവിടെ എന്ന് നാട്ടുകാർ പറയുന്നു. ജനവാസ കേന്ദ്രളിലേക്ക് കാട്ടാനകൂട്ടങ്ങൾ ഇറങ്ങുന്നത് തടയുന്നതിന് പെൻസിങ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നാണ് നാട്ടുകാർ ആവശ്യപെടുന്നത്.
പടം : പിണവൂർ കുടിയിൽ കാട്ടാനകൂട്ടം നശിപ്പിച്ച കാഞ്ഞിരത്തിങ്കൽ സുശീല മോഹനൻ്റെ പുരയിടം
നാശനഷ്ടങ്ങൾക്കിടയിൽ സുശീല മാഹനൻ



























































