Connect with us

Hi, what are you looking for?

NEWS

പന്തപ്ര ആദിവാസി കോളനി – പുനരധിവാസ നടപടികൾ അവസാന ഘട്ടത്തിൽ – മന്ത്രി കെ രാധാകൃഷ്ണൻ.

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി കോളനി പുനരധിവാസ നടപടികൾ അവസാനഘട്ടത്തിലാണെന്ന് പട്ടിക ജാതി/വർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിയമസഭയിൽ വ്യക്തമാക്കി.ഇത് സംബന്ധിച്ച ആന്റണി ജോൺ എം എൽ എ യുടെ നിയമസഭാ ചോദ്യത്തിന് മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.പന്തപ്ര ആദിവാസി കോളനിയിലെ പുനരധിവാസ പാക്കേജിന്റെ പുരോഗതിയും,ഓരോ പ്രവർത്തിക്കും അനുവദിച്ചിട്ടുള്ള തുക സംബന്ധിച്ചും,അനുവദിച്ച തുകയിൽ എത്ര തുകയുടെ പദ്ധതികൾ നടപ്പിലാക്കിയെന്നും എം എൽ എ  ചോദിച്ചു.ഇനിയും പൂർത്തീകരിക്കാത്ത പ്രവൃത്തികൾ വേഗത്തിൽ പൂർത്തീകരിച്ച് പന്തപ്ര പുനരധിവാസ പാക്കേജ് വേഗത്തിൽ നടപ്പിലാക്കണമെന്നും എം എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു.

പന്തപ്ര പുനരധിവാസ മേഖലയിൽ പുനരധിവസിപ്പിച്ച 67 കുടുംബങ്ങളിൽ 57 പേർക്ക് ആദിവാസി പുനരധിവാസ വികസന മിഷൻ മുഖേനയും 10 പേർക്ക് ലൈഫ് മിഷനിൽ ഉൾപ്പെടുത്തിയും ഭവന നിർമ്മാണ ധനസഹായം അനുവദിച്ചിട്ടുണ്ട്.ഭവന നിർമ്മാണം പൂർത്തിയായി വരുന്നു.ടി മേഖലയിൽ കുടിവെള്ള പദ്ധതി,വൈദ്യുതീകരണം,സോളാർ ഫിൻസിങ്ങ്,റോഡ് എന്നിവ പൂർത്തീകരിച്ചിട്ടുണ്ട്.ഭവന നിർമ്മാണം ഒഴികെയുള്ള പദ്ധതികൾ പൂർത്തീകരിച്ചിട്ടുണ്ട്.ഈ സാമ്പത്തിക വർഷം ഭവന നിർമ്മാണം പൂർത്തിയാക്കാൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.പുനരധിവാസ പദ്ധതികൾക്കായി 1,30,23,500/- രൂപ അനുവദിച്ചതിൽ 1,20,14,615/- രൂപ ചെലവഴിച്ചു.

കുടിവെള്ള പദ്ധതിക്ക് 48,00,000/- രൂപ അനുവദിച്ചതിൽ 37,91,115/- രൂപ ചെലവഴിച്ചു.ഇലക്ട്രിക് കണക്ഷൻ പദ്ധതിക്ക് 42,68,500/- രൂപയും,റോഡിനായി 31,50,000/- രൂപയും,സോളാർ ഫെൻസിങ്ങ് പദ്ധതിക്കായി 8,05,000/- രൂപയും ചെലവഴിച്ചു.കുടിവെള്ള പദ്ധതിയുടെ അവശേഷിക്കുന്ന 11 ലക്ഷം രൂപയുടെ പ്രവർത്തിയും ഭവന നിർമ്മാണവും വേഗത്തിൽ പൂർത്തീകരിക്കുമെന്നും മന്ത്രി കെ  രാധാകൃഷ്ണൻ ആന്റണി ജോൺ എം എൽ എ യെ നിയമസഭയിൽ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...