കുട്ടമ്പുഴ: 2021 – 22 വാർഷിക പദ്ധതിയിൽ പെടുത്തി പഞ്ചായത്ത് വിവിധ ലൈബ്രറികൾക്ക് പുസ്തകം കൈമാറി. പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിൻ സി മോഹനൻ അധ്യക്ഷയായി. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാരായ കെ.എ. സിബി, ഇ.സി.റോയി, മിനി മനോഹരൻ, സെക്രട്ടറി ആനന്ദൻ ,ടി.വി. മെമ്പർമാരായ ജോഷി. പി.പി. എൽദോസ് ബേബി, സനൂപ് കെ എസ്,രേഖ രാജു, ശ്രീജ ബിജു, ബിനേഷ് നാരായണൻ, മേരി കുര്യാക്കോസ്, ഷീലാ രാജീവ്, ആലീസ് സിബി, സണ്ണി കുര്യാക്കോസ്, മുരളി കുട്ടമ്പുഴ , ആഷ്ബിൻ ജോസ്, എന്നിവർ പങ്കെടുത്തു. യുവ പബ്ലിക് ലൈബ്രറി, കൂവപ്പാറ പബ്ലിക് ലൈബ്രറി, മാമലക്കണ്ടം, വടാട്ടുപാറ, കുട്ടമ്പുഴ പഞ്ചായത്ത് ലൈബ്രറികൾ എന്നിവയ്ക്കാണ് പുസ്തകങ്ങൾ വിതരണം ചെയ്തത്. 300000 രൂപയുടെ പുസ്തകങ്ങൾ നൽകിയത്.
