Connect with us

Hi, what are you looking for?

NEWS

വടാട്ടുപാറ പലവൻപടി പുഴയിൽ കാണാതായ യുവാവിനായി കോതമംഗലം ഫയർഫോഴ്സ് സ്കൂബാ ടീം

കോതമംഗലം : വടാട്ടുപാറ ഗ്രൗണ്ട് ജംഗ്ഷനിൽ വീടിക്കുന്നേൽ ബാബുവിന്റെ മകൻ അനീഷി (37) നെയാണ്ഒഴുക്കിൽപ്പെട്ട് കാണാതായത്. കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ പലവൻ പടിപുഴയിൽ കുളിക്കാൻ ഇറങ്ങിയ അനീഷ് ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ശക്തമായ ഒഴുക്കുള്ള പ്രദേശമാണ് ഇവിടെ. ഈ പുഴയിൽ നിരവധി തവണ ആളുകൾ ഒഴുക്കിൽപ്പെട്ടിട്ടുണ്ട്.ഇവിടെ വനം വകുപ്പ് പ്രവേശനം നിരോധിച്ചിട്ടുള്ള പ്രദേശമാണ്. ഇന്ന്  വൈകിട്ട് 4 മണിയോടെ കാണാതായ അനീഷിന് വേണ്ടി ഫയർഫോഴ്സും, നാട്ടുകാരും പുഴയിൽ തിരച്ചിൽ നടത്തി. ആന്റണി ജോൺ എംഎൽഎ സ്ഥലം സന്ദര്ശിച്ചു ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകി.

ശക്തമായ അടിയൊഴുക്കുള്ളതിനാൽ തിരച്ചിലിന് അത്ര എളുപ്പമല്ല. എത്ര ദൂരം ഒഴുകിപ്പോയെന്ന് കൃത്യമായി കണക്കാക്കാൻ കഴിയില്ല. കാട്ടുമൃഗങ്ങളുടെ ശല്യമുള്ള പ്രദേശമായതിനാൽ രാത്രി തിരച്ചിൽ നിർത്തി. കോതമംഗലം ഫയർഫോഴ്സ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ സജി മാത്യൂവിന്റെ നേതൃത്വത്തിൽ സ്ക്ബാ ടീം സീനിയർ ഫയർ & റെസ്ക്യൂക്യൂ ഓഫീസർ അനിൽ കുമാർ ,ജോഷി, സിദ്ദിഖ്, ബിജു എന്നിവരാണ് തെരച്ചിൽ നടത്തിയത്. വെൽഡിംഗ് തൊഴിലാളിയായ അനീഷ് അവിവാഹിതനാണ്.

You May Also Like

NEWS

കോതമംഗലം: നവീകരണം പൂർത്തിയാക്കിയ ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഒമ്പത് വർഷക്കാലം പശ്ചാത്തല വികസന രംഗത്ത് കോതമംഗലം നിയോജക മണ്ഡലത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത് എന്ന് പൊതുമരാമത്ത് വകുപ്പ്...

NEWS

കോതമംഗലം : കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 20245 സാമ്പത്തിക വർഷത്തിലെ പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരകർഷകർക്ക് കാലുത്തീറ്റ നൽകി കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൽമ പരീത് അധ്യക്ഷത വഹിച്ചു. അച്ഛന്റെ കാന്തി വെള്ളക്കയം ഉദ്ഘാടനം...

NEWS

കുട്ടമ്പുഴ: ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി പദ്ധതി പ്രകാരം പഞ്ചായത്തുകളിൽ മത്സ്യകൃഷിക്ക് അപേക്ഷിച്ചവർക്ക് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു .കുട്ടമ്പുഴ പഞ്ചായത്തിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി കെ എ വിതരണ ഉദ്ഘാടനം...

NEWS

കോതമംഗലം: ബ്ലോക്ക്‌ പഞ്ചായത്ത്‌ ജനകീയസൂത്രണ പദ്ധതി 25 -26 പ്രകാരം കർഷക ഗ്രൂപ്പ്‌കൾക്കുള്ള കുറ്റി കുരുമുളക് തൈകളുടെ വിതരണ ഉത്ഘാടനം കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളകയ്യൻ കുട്ടമ്പുഴ ഷെൽട്ടറിൽ വച്ച് ഉദ്ഘാടനം...

NEWS

കോതമംഗലം :ജില്ലാ ഭരണകൂടത്തിന്റെയും, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും പിണര്‍വൂര്‍കുടി കബനി ട്രൈബല്‍ പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തില്‍ ‘ലാവണ്യം 2025’ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ആന്റണി ജോണ്‍ എം.എല്‍.എ...

NEWS

കോതമംഗലം : ഓണത്തോടാനുബന്ധിച്ച് കുട്ടമ്പുഴ എക്സൈസ് റേഞ്ച് ഓഫിസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) നിയാസ് കെ എ & പാർട്ടിയും എറണാകുളം ഇ ഐ & ഐബി യിൽ നിന്നും ലഭിച്ച...

NEWS

കോതമംഗലം – പുന്നേക്കാട് – തട്ടേക്കാട് റോഡിനു സമീപം കളപ്പാറ ഭാഗത്ത് ജനവാസ മേഖലയിൽ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ ഉൾക്കാട്ടിലേക്ക് തുരത്തി. കളപ്പറ-തെക്കുമ്മേൽ കോളനിക്ക് സമീപം കണ്ട ആനക്കൂട്ടത്തെ വനപാലകരും, ജനപ്രതിനിധികളും, നാട്ടുകാരും ചേർന്ന്...

CRIME

കോതമംഗലം : സ്കൂൾ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ .വടാട്ടുപാറ തവരക്കാട്ട് പ്രവീൺ (45) നെ ആണ് കുട്ടമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. 15 കാരനായ വിദ്യാർഥി പീഡന വിവരം സ്കൂളിൽ...

NEWS

കോതമംഗലം: കുട്ടമ്പുഴ വനാന്തര ആദിവാസി ഉന്നതിയില്‍ വാരിയത്ത് കാട്ടാനകൂട്ടം വീട് തകര്‍ത്തു. വീട്ടുകാര്‍ രക്ഷപ്പെട്ടത് ഭാഗ്യത്തിന്. മാണിക്കുടിയില്‍ താമസിക്കുന്ന സുരേഷ് കുപ്പുസ്വാമിയുടെ വീടാണ് ആനകൂട്ടം തകര്‍ത്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കാട്ടാനക്കൂട്ടം വീട്...

NEWS

കുട്ടമ്പുഴ: എറണാകുളം – ഇടുക്കി ജില്ലകളുടെ അതിർത്തികളിൽ കൂടി കടന്നുപോകുന്നതും NH85-ൽ നേര്യമംഗലത്തിന് സമീപം 6-ാം മൈലിൽ ആരംഭിച്ച് കമ്പിലൈൻ,പഴംമ്പള്ളിച്ചാൽ, മാമലക്കണ്ടം, എളം പ്ലാശ്ശേരി ട്രൈബൽ കോളനി, ആവറുകുട്ടി, കുറത്തികുടി ട്രൈബൽ കോളനി...

NEWS

കോതമംഗലം: കനത്ത മഴയെ തുടര്‍ന്ന് കുട്ടമ്പുഴയില്‍ മണ്ണിടിച്ചിലില്‍ നാല് വീടുകള്‍ക്ക് ഭാഗികനാശം. കുട്ടമ്പുഴ സത്രപടി നാല് സെന്റ് നഗറിലും വായനശാലപ്പടി നഗറിലും താമസിക്കുന്ന പത്ത് കുടുംബങ്ങളെ ജില്ല കളക്ടറുടെ നിര്‍ദേശാനുസരണം മാറ്റിപ്പാര്‍പ്പിച്ചു. പഞ്ചായത്ത്...

NEWS

കോതമംഗലം: ശക്തമായ മഴയെതുടര്‍ന്ന് പൂയംകുട്ടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്ന് മണികണ്ഠന്‍ചാല്‍ ചപ്പാത്ത് വെള്ളത്തിനടിയിലായി. കുടമുണ്ട പാലവും വെള്ളം മുക്കി. മഴ നാടെങ്ങും ആശങ്ക വിതയ്ക്കുകയാണ്. വെള്ളപ്പൊക്കഭീതിയും ഉയരുന്നുണ്ട്. പുഴകളും തോടുകളും കരകവിയാവുന്ന അവസ്ഥയിലാണ്....

error: Content is protected !!