Connect with us

Hi, what are you looking for?

NEWS

വീട്ടുകാർ പള്ളിയിൽ ധ്യാനത്തിന് പോയ സമയത്ത് കവർച്ച; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്.

കോതമംഗലം: കുട്ടമ്പുഴയിൽ വീട്ടിൽ നിന്ന് പണവും സ്വർണവും കവർന്നു. ഇന്നലെ രാത്രി വീട്ടുകാർ പള്ളിയിൽ ധ്യാനത്തിനു പോയപ്പോഴാണ് കവർച്ച നടന്നത്. ഡോഗ് സ്ക്വാഡും ഫോറൻസിക്കും ഇന്ന് സ്ഥലത്ത് പരിശോധന നടത്തി. കുട്ടമ്പുഴക്ക് സമീപം ഞായപ്പിള്ളിയിൽ താമസിക്കുന്ന കളമ്പാട്ട് ജോസ് കുര്യൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. ഇന്നലെ വൈകിട്ട് തൊട്ടടുത്ത പള്ളിയിൽ ധ്യാനത്തിന് പോയ ജോസും ഭാര്യയും രാത്രി എട്ടേമുക്കാലോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ്‌ മോഷണം നടന്നതായി ശ്രദ്ധയിൽപ്പെട്ടത്. മുൻവശത്തെ പൂട്ടിയിരുന്ന കതക് അകത്ത് നിന്ന് കുറ്റിയിട്ടിരുന്നതിനാൽ തുറക്കാൻ കഴിയാതെ വന്നപ്പോൾ വീടിൻ്റെ പുറക് വശത്ത് ചെന്നു നോക്കിയപ്പോൾ കതക് തുറന്നു കിടക്കുന്നതാണ് കണ്ടത്.

മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഏഴ് പവനോളം സ്വർണവും 80,000-ത്തോളം രൂപയും നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. കുട്ടമ്പുഴ പോലീസ് ഇൻസ്പെക്ടർ മഹേഷിൻ്റെ നേതൃത്വത്തിൽ പോലീസും, വിരലടയാള വിദഗ്ദ്ധരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് നായ പ്രധാന റോഡിലൂടെ ഓടി സമീപത്തെ ഏതാനും വീടുകളിലെ മുറ്റത്തും പറമ്പിലും എത്തി ഓട്ടം അവസാനിപ്പിക്കുകയായിരുന്നു. ഏഴ് പവൻ സ്വർണവും എൺപതിനായിരത്തോളം രൂപയും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വീട്ടുടമ ജോസ് പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...