കോതമംഗലം : കുട്ടമ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നേര്യമംഗലം മണിയൻ പാറയിൽ ആൾ താമസമില്ലാത്ത കെട്ടിടത്തിൽ നിന്നും ചാരായം വാറ്റുന്നതിനുള്ള 70 ലിറ്റർ വാഷ് കണ്ടെടുത്തു. രഹസ്യ വിവരത്തിന്റെയടിസ്ഥാനത്തിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെടുത്തത്. ലോക്ക് ഡൗണിനെ തുടർന്ന് കോതമംഗലത്തെ മലയോര മേഖല കേന്ദ്രീകരിച്ച് ചാരായം വാറ്റ് വർദ്ധിക്കുന്നതിനുള്ള സാദ്ധ്യതയുണ്ടെന്ന് എക്സൈസ് ഇൻറലിജൻസിന് വിവരം ലഭിച്ചിച്ചതിനെ തുടർന്ന് മലയോര മേഖലകളിലെ പരിശോധനകൾ എക്സൈസ് ഊർജിതമാക്കി. റെയ്‌ഡിൽ കുട്ടമ്പുഴ എക്സൈസ് ഇൻസ്പെക്ടർ കെ.എ. ഫൈസൽ, പ്രിവന്റീവ് ഓഫീസർമാരായ സാജൻ പോൾ, എൻ.എ.മനോജ് (ഇന്റലിജൻസ് എറണാകുളം), സിവിൽ എക്സൈസ് ഓഫീസർമാരായ എം.കെ.ബിജു, സി.വി.കൃഷ്ണദാസ് എന്നിവർ പങ്കെടുത്തു.
വാട്ട്സ്ആപ്പിൽ വാർത്തകൾ ലഭിക്കുവാൻ കോതമംഗലം വാർത്തയുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.. https://chat.whatsapp.com/DcL8RgJp47d7R9L2iom1zx