കോതമംഗലം: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ മാമലക്കണ്ടം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറികൾ നൽകി. മഹിളാ അസോസിയേഷൻ മാമലക്കണ്ടം വില്ലേജ് കമ്മിറ്റിയുടെ സെക്രട്ടറി ഷെല്ലി പ്രസാദിൽ നിന്നും ആന്റണി ജോൺ എം എൽ എ പച്ചക്കറികൾ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീം ചടങ്ങിൽ സന്നിഹിതയായി.
![](https://kothamangalamnews.com/wp-content/uploads/2023/11/kothamangalamnews.png)