കോതമംഗലം: കുട്ടമ്പുഴ മഹിളാ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കും വർഗീയ കലാപങ്ങൾക്കും നേരെ കണ്ണടക്കുന്ന കേന്ദ്ര സർക്കാരിന്റെ നിസ്സംഗതക്കെതിരെ പ്രതിഷേധ മാർച്ച് നടത്തി. മണ്ഡലം പ്രസിഡന്റ് മേരി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റും മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായയ സുനിലാ സിബി ഉദ്ഘാടനം നടത്തുകയും ചെയ്തു . മഹിളാ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി പി.കെ തങ്കമ്മ, ജെസ്സി സാജു, ചന്ദ്രലേഖ ശശിധരൻ,ബിന്ദു ശശി, ഷൈമോൾ ബേബി,ഷെജില കവളങ്ങാട്, ലിസി യാക്കോബ്,സി.പി പ്രിയ, പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോഷി പൊട്ടക്കൽ, പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ കെ.എ സിബി , സൽമാ പരീത്, ബ്ലോക്ക് വൈസ് പ്രസിഡൻ്റുമാരായ ഫ്രാൻസിസ് ചാലിൽ, സി.ജെ എൽദോസ്, ബേബി മൂലയിൽ, രാജമ്മ രാജൻ എന്നിവർ പങ്കെടുത്തു.
