Connect with us

Hi, what are you looking for?

EDITORS CHOICE

പാഴ് വസ്തുക്കളിൽ രമേഷ് തീർത്തത് മനോഹര ശിൽപ്പങ്ങൾ.

കുട്ടമ്പുഴ: കോവിഡ് കാലത്ത് മരപ്പണിക്കാരൻ വലിച്ചെറിഞ്ഞവയിൽ തീർത്തത് നൂറോളം കൗതുക കാഴ്ചകൾ. കൂവപ്പാറ സ്വദേശി രമേഷാണ് ,ഈർക്കിലി, ചകിരി, കാർഡ് ബോർഡ് എന്നിവയിൽ മനോഹരങ്ങളായ ശില്പങ്ങൾ തീർത്തത്. പരിശീലനമില്ലാതെയും, അടിസ്ഥാന വിദ്യാഭ്യാസത്തിലുമാണ് രമേഷ് അതിശയപ്പെടുത്തുന്ന ശില്പങ്ങൾ തീർക്കുന്നത്. വെളിക്കോൽ, കിണ്ടി, തബല, കുരങ്ങ്, ഏറുമാടം,, കൊറ്റി, ഊഞ്ഞാൽ എന്നിവ പ്രധാനപ്പെട്ട നിർമ്മാണമാണ്. തടിപ്പണിക്കാരനായ രമേഷ് ഹൃദ്‌രോഗി കൂടിയാണ്. സഹപാഠിയായ ജിബിനെ സഹായത്തിന് കൂട്ടിയിരിക്കുകയണ്. ആരാലും ശ്രദ്ധിക്കപ്പെടാതെ അന്തരീഷത്തിലാണ് ഈ കലാകാരന്റെ ചിത്രപ്പണികൾ.

ഭാര്യ സിജിയോടൊത്ത് വാടയ്ക്ക് കഴിയുന്ന തനിക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭിച്ചാൽ ഉള്ളലടക്കി വച്ചിട്ടുള്ള ഒട്ടേറെ പുതിയ ശില്പങ്ങൾ കാഴ്ചവട്ടത്തെത്തിക്കാമെന്ന് ഈ കലാകാരൻ പറയുന്നു. ഉണ്ടാക്കിയ വിറ്റഴിക്കാനും മാർഗ്ഗമില്ല. പഞ്ചായത്ത് സഹായിച്ചാൽ ശില്പങ്ങൾക്ക് മാർക്കറ്റ് ഉണ്ടാക്കാം. രമേഷിന്റെ താമസയിടത്തിനടുത്താണ് മെഷ്യൻ വാളുപയോഗിച്ച് വെളളം അടിക്കുന്ന യന്ത്രം ഉൾപ്പെടെ നിരവധി കണ്ടുപിടുത്തങ്ങൾ നടത്തിയ ഷിബിന്റെ വീടും. ഇത്തരം പ്രാദേശിക പ്രതിഭകളെ പ്രോൽസാഹിപ്പിക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണം.

You May Also Like

NEWS

കുട്ടമ്പുഴ : മാമലക്കണ്ടത്തെ മുനിപ്പാറയിലെ മലയിടുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രം കുട്ടമ്പുഴ എക്സൈസ് പാര്‍ട്ടിയും എറണാകുളം ഐ ബി യും ചേര്‍ന്ന് നശിപ്പിച്ചു. ഓണക്കാലത്തേക്ക് ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വച്ചിരുന്ന 350 ലിറ്റര്‍...

CHUTTUVATTOM

കുട്ടമ്പുഴ : ഉരുളൻതണ്ണിയിലെ വളരെ പ്രായമേറിയവർക്ക് 3 പേർക്ക് പട്ടയം കിട്ടാകനി. കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ ഒന്നാം പാറ ഭാഗത്ത് 54 വർഷം മുൻപ് താമസം തുടങ്ങിയതും BPL ലിസ്റ്റിൽ ഉൾപ്പെട്ടു വരുന്നതും...

NEWS

കോതമംഗലം :- കനത്ത മഴയിൽ റോഡ് തകർന്നതിനാൽ രോഗിയായ വീട്ടമ്മയെ വീട്ടിലെത്തിച്ചത് രണ്ട് കിലോമീറ്റർ ദൂരം ചുമന്ന്; കുട്ടമ്പുഴ പഞ്ചായത്തിലെ തേര ആദിവാസി ഊരിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തുടർച്ചയായ കനത്ത...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

error: Content is protected !!