കുട്ടമ്പുഴ : കേരള പത്രപ്രവർത്തക അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ച 2022 ലെ കലണ്ടറിന്റെ കുട്ടമ്പുഴ മേഖല തല പ്രകാശന കർമ്മം കുട്ടമ്പുഴ പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ സബ് ഇൻസ്‌പെക്ടർ പി. വി. ജോർജ് നിർവഹിച്ചു. അസ്സി. സബ് ഇൻസ്‌പെക്ടർ അജികുമാർ പി. കെ, സിവിൽ പോലീസ് ഓഫീസർമാരായ സജി കെ. പി, നവാസ് ഇ എം, കേരള പത്ര പ്രവർത്തക അസോസിയേഷൻ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് ഏബിൾ. സി. അലക്സ്, കുട്ടമ്പുഴ മേഖല ഭാരവാഹികളായ മുരളി കുട്ടമ്പുഴ, ബൈജു കുട്ടമ്പുഴ എന്നിവർ സന്നിഹിതരായി.
