Connect with us

Hi, what are you looking for?

NEWS

കുട്ടമ്പുഴ,കീരംപാറ പഞ്ചായത്തുകളിലെ ജനവാസ മേഖലയെ പൂര്‍ണ്ണമായും ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കുക:- സര്‍വ്വകക്ഷി യോഗം.

കോതമംഗലം: കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ തട്ടേക്കാട്‌ പക്ഷി സാങ്കേതത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളെ അതി തീവ്ര പരിസ്ഥിതി ലോല മേഖലയാക്കി കേന്ദ്ര സര്‍ക്കാരിന്റെ കരട് പ്രഖ്യാപനം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തില്‍ സര്‍വ്വകക്ഷി യോഗം ആന്റണി ജോണ്‍ എംഎൽഎയുടെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്തു.യോഗത്തില്‍ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്ധ്യാ ലാലു സ്വാഗതം ആശംസിച്ചു.സര്‍വ്വകക്ഷി യോഗം അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്തു.

വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് ഇ കെ ശിവന്‍ (സി പി ഐ),കെ കെ ശിവന്‍(സി പി ഐ(എം),സി ജെ എല്‍ദോസ്‌ (കോണ്‍ഗ്രസ്-ഐ),വിനോദ് നാരായണന്‍(ബി ജെ പി),സിജു മറ്റത്തില്‍(ജനസംരക്ഷണ മുന്നണി) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത്‌ ജന പ്രതിനിധികളും, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളും യോഗത്തില്‍ സംബന്ധിച്ചു.വന്യ മൃഗങ്ങളുടെ കാര്‍ഷിക വിളകള്‍ അപ്പാടെ നശിക്കുന്നത് മൂലം ജീവിത ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് വീണ്ടും ഇരുട്ടടിയാകുന്നതാണ് ബഫര്‍ സോണ്‍ കരട് വിജ്ഞാപനം.ഇത് യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നാണ് പൊതുവേ എല്ലാ രാഷ്ട്രീയ കക്ഷികളും ഉന്നയിച്ചത്.

ഈ തീരുമാനം പിന്‍വലിച്ച് ജനവാസ കേന്ദ്രങ്ങളെ  ഒഴിവാക്കി പകരം വന പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനു ബന്ധപ്പെട്ട അധികാരികള്‍ക്കും ഗവൺമെൻ്റിലും സമ്മര്‍ദ്ദം ചെലുത്തുവാനും ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കുവാനും സര്‍വ്വകക്ഷി യോഗം തീരുമാനിച്ചിട്ടുണ്ട്.സര്‍വ്വകക്ഷി യോഗത്തില്‍ കുട്ടമ്പുഴ ആക്ഷന്‍ കനണ്‍സില്‍ രൂപികരിച്ചു. രക്ഷാധികാരിയായി ആന്റണി ജോണ്‍ എം എൽ എ,ചെയര്‍മാന്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി, കണ്‍വീനര്‍മാരായി കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സന്ധ്യാ ലാലുവിനെയും,കീരംപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ബെന്നി പോളിനെയും തീരുമാനിച്ചു.

ബഫര്‍ സോണ്‍ കരട് വിജ്ഞാപനത്തിനെതിരെ ഹൈക്കോടതിയില്‍ 2 കേസുകള്‍ ഫയല്‍ ചെയ്യുവാനും 2014 ലെ തട്ടേക്കാട്‌ പക്ഷി സങ്കേത ഏരിയ പുനര്‍ നിര്‍ണ്ണയം നടത്താതെ ബഫര്‍ സോണായി പ്രഖ്യാപിക്കാന്‍ പാടില്ല.ഇപ്പോള്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ബഫര്‍സോണ്‍ സംബന്ധിച്ച കരട് വിജ്ഞാപനം മലയാളത്തില്‍ ആക്കുവാനും വനംവകുപ്പ് ബഫര്‍സോണ്‍ പോലുള്ള ഏരിയകള്‍ നിര്‍ണ്ണയിക്കുമ്പോള്‍ ഈ കാര്യത്തില്‍ ജനപ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തണമെന്നും തട്ടേക്കാട്‌ പക്ഷി സാങ്കേത ബഫര്‍സോണ്‍ സംബന്ധിച്ച് കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുന്നതിന് വനം വകുപ്പ്‌ മന്ത്രിക്കു നിവേദനം നല്‍കാനും 27.10.2020 തിയതി കുട്ടമ്പുഴ, കീരംപാറ ഗ്രാമ പഞ്ചായത്തുകളെ കേന്ദ്രീകരിച്ച് കൊണ്ട് ജനകീയ ഹര്‍ത്താല്‍ നടത്തുവാനും പഞ്ചായത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ ധാരണയായി.പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ ജെ ജോസ്‌ യോഗത്തിനു നന്ദി പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...