കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ കല്ലേല്ലിമേടിൽ പാലം നിർമ്മിക്കാൻ 35 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ബ്ലാവന കല്ലേലിമേട് റോഡിൽ കല്ലേലിമേടിൽ നിലവിലുണ്ടായിരുന്ന പാലം കഴിഞ്ഞ വർഷക്കാലത്ത് തകർന്നിരുന്നു.ഇവിടെയാണ് പുതിയ പാലം നിർമ്മിക്കുന്നത്.എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചത്.തേര,തല വച്ചപാറ,കുഞ്ചിപ്പാറ,വാരിയം,മാപ്പിളപ്പാറകുടി,മാണിക്കുടി തുടങ്ങിയ ആദിവാസി കുടികളിലേക്കും കല്ലേലിമേട് പ്രദേശത്തേക്കുമുള്ള ഏക യാത്രാ മാർഗ്ഗമായ റോഡിലാണ് പ്രസ്തുത പാലം.ടെണ്ടർ നടപടികൾ വേഗത്തിലാക്കുമെന്നും എം എൽ എ അറിയിച്ചു.
