കുട്ടമ്പുഴ: കല്ലേലിമേടിലേക്കുള്ള വനപാതയിലെ കലുങ്ക് തകർന്നിട്ട് ഒരു മാസം പിന്നിടുന്നു. കുടിയേറ്റ കർഷകരും ആദിവാസി സമൂഹവും ഗതാഗത സൗകര്യമില്ലാതെ വലയുന്നു. കുഞ്ഞിപ്പാറ,തലവച്ചപാറ,വാരിയം,മാണിക്കുടി, മീൻങ്കുളം,മാപ്പിളപ്പാറ,തേര എന്നി ഗോത്ര വർഗ്ഗ കോളനികളിലായി അറുനൂറോളം ആദിവാസികളാണുള്ളത്. പൂയംകുട്ടി പുഴയ്ക്കു കുറുകെയുള്ള ബ്ലാവന കടത്തിറങ്ങി കിലോമീറ്ററുകളോളം വനപാതയിലൂടെ സഞ്ചരിച്ചു വേണം കോളനിക്കാരുടെ ആശ്രയ കേന്ദ്രമായ കല്ലേലിമേട്ടിൽ എത്താൻ.
കല്ലേലിമേടിന് അടുത്തുള്ള കോൺക്രീറ്റ് കലുങ്കാണ് തകർന്നു പോയത്. ഇവിടെ പുതിയ പാലം നിർമിക്കണമെന്ന് സ്ഥലം സന്ദർശിച്ച യുഡിഎഫ് സംഘം ആവശ്യപ്പെട്ടു. യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജോഷി പൊട്ടക്കൽ, ജെയിംസ് കോറമ്പേൽ, കെ.എ. സിബി, സി.ജെ.എൽദോസ്, ആഷ് വിൻ ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് തകർന്ന കലുങ്ക് സന്ദർശിച്ചത്.