Connect with us

Hi, what are you looking for?

CRIME

കുട്ടമ്പുഴയിൽ വീട്ടിൽക്കയറി മോഷണം നടത്തിയ കേസിൽ ഒരു പ്രതികൂടി പിടിയിൽ.

കോതമംഗലം: കുട്ടമ്പുഴയിൽ വീട്ടിൽക്കയറി മോഷണം നടത്തിയ കേസിൽ ഒരു പ്രതികൂടി പിടിയിൽ. മുളവൂർ ഇസ്പേഡ് കവല ഭാഗത്ത് കാട്ടുകുടി വീട്ടിൽ അലി (ഫൈസൽ അലി 39 ) യെയാണ് മൈസൂരിൽ നിന്നും കുട്ടമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച ഞായപ്പിള്ളി ഭാഗത്ത് കളമ്പാടൻ ജോർജിന്‍റെ വീട്ടിൽ കയറി 6 പവൻ സ്വർണ്ണാഭരണങ്ങളും, 70000 രൂപയുമാണ് മോഷ്ടിച്ചത്. ഒന്നാം പ്രതിയായ തൊടുപുഴ കാരിക്കോട് കുമ്മൻകല്ല് ഭാഗത്ത് പാമ്പുതൂക്കിമാക്കൽ വീട്ടിൽ നിസാർ സിദ്ധിഖിനെ നേരത്തെ അറസ്റ്റ് ചെയതിരുന്നു. പ്രതികൾ ഞായറാഴ്ച ഉച്ചയോടെ കുട്ടമ്പുഴയില്‍ എത്തി.

പല സ്ഥലങ്ങളിൽ കറങ്ങി നടന്ന് ബാറിൽ കയറി മദ്യപിച്ച ശേഷം തിരികെ പോകും വഴി രാത്രി വീട്ടിൽ വെളിച്ചം കാണാത്തതിനെതുടർന്ന് ആളില്ലെന്ന് ഉറപ്പു വരുത്തി വീട്ടിനകത്തുകയറി അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങളും, പണവും മോഷണം ചെയ്ത ശേഷം രക്ഷപ്പെടുകയുമായിരുന്നു. വാഹനത്തിൽ കറങ്ങി നടന്ന് ആളില്ലാത്ത വീടുകൾ കണ്ടെത്തി മോഷണം നടത്തുകയാണ് ഇവരുടെ പതിവ്. പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുത്തു. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.

മുവാറ്റുപുഴ ഡി.വൈ. എസ്.പി എസ്.മുഹമ്മദ് റിയാസിന്‍റെ മേൽനോട്ടത്തിൽ കുട്ടമ്പുഴ പോലീസ് ഇൻസ്പെക്ടർ കെ.എം.മഹേഷ്കുമാർ എസ്.ഐ പി.വി.ജോർജ്, എസ്.സി.പി.ഒ മാരായ എ.ജി.രാജേഷ്, സുഭാഷ്ചന്ദ്രൻ, അഭിലാഷ് ശിവൻ എന്നിവരാണ് കേസ് അന്വേഷിച്ചത്.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...