കുട്ടമ്പുഴ: കുട്ടബുഴ പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് ആനക്കയത്തെ തൊഴിലുറപ്പിൽ നൂറ് ദിനം പൂർത്തിയാക്കിയ 155 ഓളം തൊഴിലാളി ആദരിച്ചു.
വാർഡ് മെമ്പർ സിബി കെ.എ. അദ്ധ്യക്ഷനായി, ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസ്ഉൽഘാടനം ചെയ് തു. പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ.എം. ബഷീർ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജയിംസ് കോറമ്പേൽ , ജോഷി പൊട്ടയ്ക്കൽ,മേരി കുര്യാക്കോസ് സി.ജെ.എൽദോസ്, പി.കെ. തങ്കമ്മ,ലിസ്സി പൗലോസ്, ഷൈബി ജോഷി, രാജമ്മ രാജൻ, ബീന ബേബി,രഞ്ജു എബി, ഷിജി അരുൺ,ജിഷ ജയൻ,എന്നിവർ പ്രസംഗിച്ചു.
