Connect with us

Hi, what are you looking for?

NEWS

നവകേരള സദസില്‍ കുട്ടമ്പുഴ കുടുംബആരോഗ്യ കേന്ദ്രം അപ്‌ഗ്രേഡ് ചെയ്യണം

കോതമംഗലം: നിയോജക മണ്ഡലത്തിലെ കുട്ടമ്പുഴ കുടുംബ ആരോഗ്യ കേന്ദ്രം അപ്‌ഗ്രേഡ് ചെയ്യണമെന്ന് മുഖ്യമന്ത്രിയുടെ നവകേരള സദസില്‍ പരാതിപ്പെടുമെന്ന് കിഫ ജില്ലാ കമ്മറ്റി അറിയിച്ചു. 25,000ന് മുകളില്‍ ജനസംഖ്യയുള്ളതും, അതില്‍ തന്നെ 5000ത്തോളം ഗോത്രവര്‍ഗത്തില്‍പ്പെട്ടവരും അധിവസിക്കുന്ന കുട്ടമ്പുഴ പഞ്ചായത്തില്‍ ആകെയുള്ള ഒരു സര്‍ക്കാര്‍ ആശുപത്രിയാണ് കുട്ടമ്പുഴ കുടുംബ ആരോഗ്യ കേന്ദ്രം. ഉള്‍ക്കാടുകളിലുള്ള പതിനേഴോളം ആദിവാസി കുടികളിലായി 1300 ല്‍ അധികം വീടുകളുണ്ട്. ആദിവാസികള്‍ കിലോമീറ്ററുകള്‍ കൊടും വനത്തിലൂടെ രോഗികളുമായി സഞ്ചരിച്ച് കുട്ടമ്പുഴ ആശുപത്രിയിലെത്തുമ്പോഴേക്കും സന്ധ്യയാകും. കൂടാതെ ആശുപത്രി അടച്ചിട്ടുമുണ്ടാകും. ഇതോടെ വീണ്ടും 20 കിലോമീറ്റര്‍ യാത്രചെയ്താല്‍ മാത്രമേ കോതമംഗലത്തുള്ള ഏതെങ്കിലും ആശുപത്രികളില്‍ എത്താന്‍ സാധിക്കൂവെന്ന അവസ്ഥയാണ്. മഴക്കാലമായാല്‍ അവര്‍ അനുഭവിക്കുന്ന ദുരിതം ഇരട്ടിയാകും. ഇതിനൊരു പരിഹാരമെന്നനിലയില്‍ 2013ല്‍ എംഎല്‍എയായിരുന്ന ടി.യു. കുരുവിള 15 ലക്ഷം അനുവദിച്ച് ആശുപത്രിയില്‍ കിടത്തി ചികിത്സ ഒരുക്കുന്നതിനായി ഐപി ബ്ലോക്ക് നിര്‍മിച്ചിരുന്നു. അന്നത്തെ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനവും നിര്‍വഹിച്ചു. എന്നാല്‍ പിന്നീട് പഞ്ചായത്ത് ഭരണസമിതി മാറിവരുകയും 2017-18ല്‍ സര്‍ക്കാര്‍ ആദ്രം മിഷന്‍ പദ്ധതിയില്‍പ്പെടുത്തി ആശുപത്രി അപ്ഗ്രഡേഷന്‍ എന്നപേരില്‍ ഐപി ബ്ലോക്കിന്റെ സൗകര്യങ്ങള്‍ വേണ്ടന്നുവെച്ച് അശുപത്രിയുടെ കിടത്തി ചികിത്സക്കായി ഒരുക്കിയിരുന്ന അടിസ്ഥാന സൗകാര്യങ്ങളില്‍ മാറ്റംവരുത്തി. തുടര്‍ന്ന് കിഫ എറണാകുളം ജില്ലാ പ്രസിഡന്റ് സിജുമോന്‍ ഫ്രാന്‍സിസ് ഇതിനെതിരേ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കി. കുട്ടമ്പുഴ പഞ്ചായത്ത് സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ തുടങ്ങിയവര്‍ കൃത്യമായ സത്യവാങ്മൂലം നല്‍കുകയും, 2020 ഓഗസ്റ്റ് 10ന് വ്യക്തമായ മാര്‍ഗനിര്‍ദേശത്തോടെ കമ്മീഷന്‍ ഇക്കാര്യത്തില്‍ വിധി പ്രഖ്യാപിക്കുകയും ചെയ്തു. വിധിയില്‍ കുട്ടന്പുഴ പഞ്ചായത്തിനോട് അടിയന്തിരമായി കിടത്തി ചികിത്സയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വീണ്ടും ഒരുക്കണമെന്നും,ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആവശ്യത്തിനുള്ള ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരെ നിയമിക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷം പിന്നിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് നവകേരള സദസില്‍ വിഷയം മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കുവയ്ക്കുന്നത്. പ്രദേശത്തിന്റെ പൊതുവായ ആവശ്യവും, വികാരവും എന്നുള്ള നിലയ്ക്ക് വിഷയത്തില്‍ വേണ്ടിവന്നാല്‍ മുഖ്യമന്ത്രിയെ നേരില്‍ കാണുന്നതിനും തീരുമാനിച്ചതായി പ്രസിഡന്റ് അറിയിച്ചു.

You May Also Like

NEWS

ഊന്നുകൽ : ഊന്നുകൽ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയ വ്യക്തികളെ ആദരിച്ചു. ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന ബഹുമുഖ പ്രതിഭാ സംഗമത്തിൽ വിദ്യാഭ്യാസ അവാർഡ്, കായിക മികവ്, കർഷക...

NEWS

കോതമംഗലം:എസ്.എൻ.ഡി.പി. നെല്ലിമറ്റം ശാഖായോഗം കുടുംബസംഗമം നടത്തി. എസ്. എൻ.ഡി.പി യോഗം നെല്ലിമറ്റം ശാഖയുടെ കീഴിലുള്ള കുടുംബയൂണിറ്റുകളുടെ കുടുംബ സംഗമം കുറുങ്കുളം സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ആഡിറ്റോറിയത്തിൽ നടത്തി. ശാഖാ പ്രസിഡൻ്റ് പി.കെ.ഷാജൻ്റെ അദ്ധ്യക്ഷതയിൽ നടന്ന...

NEWS

കോതമംഗലം :- ക്ഷേത്രങ്ങളിൽ കുമിഞ്ഞു കൂടിയ സമ്പത്ത് എല്ലാം അടിച്ചു മാറ്റാനാണ് ഇടതു പക്ഷത്തിന്റെ നീക്കമെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആരോപിച്ചു. ബിജെപി പിണ്ടിമന പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷനും...

NEWS

കോതമംഗലം: കനത്ത മഴയില്‍ കുടമുണ്ടപാലത്തില്‍ കുത്തൊഴുക്കില്‍പ്പെട്ട കാര്‍ യാത്രികനെ രക്ഷപെടുത്തി. വെള്ളിയാഴ്ച സന്ധ്യയോടെ പെയ്ത പേമാരിയില്‍ അപ്രതീഷിതമായാണ് കുടമുണ്ട പാലം വെള്ളത്തിലായത്. പാലത്തിലൂടെ കടന്നുപോകുമ്പോഴാണ് കാര്‍ കുത്തൊഴുക്കില്‍പ്പെട്ടത്. പാലത്തിന്റെ കൈവരിയില്‍തട്ടി നിന്നതാണ് രക്ഷയായത്....

NEWS

കോതമംഗലം: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ നീതി ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യമുയർത്തി വിവിധ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തുന്ന അവകാശ സംരക്ഷണയാത്രയ്ക്ക് കോതമംഗലം രൂപതയിൽ ആവേശോജ്ജ്വല സ്വീകരണം. കോതമംഗലം രൂപത വികാരി...

NEWS

കോതമംഗലം :വടാട്ടുപാറയിൽ കാട്ടാന ഉൾപ്പെടെയുള്ള വന്യ ജീവികളെ കൊണ്ട് പൊറുതി മുട്ടി ഇരിക്കുമ്പോഴാണ് കുരങ്ങുകൾ കൃഷി നശിപ്പിക്കുന്നതിനൊപ്പം വീടുകൾക്കുള്ളിലും കയറി നാശം വരുത്തുന്നത്. കൂട്ടമായും, ഒറ്റക്കും എത്തുന്ന കുരങ്ങുകൾ പ്രദേശത്തെ തെങ്ങുകൾ എല്ലാം...

NEWS

കോതമംഗലം : ജീവിതശൈലി രോഗങ്ങളിൽ നിന്ന് സ്ത്രീകളുടെ ആരോഗ്യനില മെച്ചപ്പെടുത്തുന്നതിന് നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഷീ ജിം പ്രവർത്തനം ആരംഭിച്ചു. ഷി ജിമ്മിന്റെ പ്രവർത്തനോദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്...

NEWS

കോതമംഗലം : കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ ഹെൽത്ത് പാർക്കും ഓപ്പൺ ജിമ്മും നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ മനോജ്‌ മൂത്തേടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ...

NEWS

പല്ലാരിമംഗലം: സംസ്ഥാന സർക്കാരും പഞ്ചായത്ത് ഭരണസമിതിയും നടത്തിയ വികസന ക്ഷേമപ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനായി പല്ലാരിമംഗലം ഗ്രാമപഞ്ചായത്തിൻ്റെ നേത്യത്വത്തിൽ അടിവാട് ടി & എം ഹാളിൽസംഘപ്പിച്ച വികസനസദസ്സ് ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു പഞ്ചായത്ത്...

NEWS

കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ 20 അങ്കണവാടികളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ കലാപരിപാടികളോടുകൂടി ഉത്സവംമിഠായി എന്നപേരിൽ അങ്കണവാടി കലോത്സവം സംഘടിപ്പിക്കുകയും പങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്ക് സമ്മാനദാനം വിതരണം ചെയ്തു.വാരപ്പെട്ടി കമ്മ്യൂണിറ്റി ഹാളിൽ ബഹു. കോതമംഗലം...

NEWS

കോതമംഗലം : കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ പോത്താനിക്കാട് മണ്ഡലം സമ്മേളനം ഡോ മാത്യു കുഴല്‍നാടന്‍ എം.ല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് സാല്‍മോന്‍ സി കുര്യന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ചികിത്സ...

NEWS

കോതമംഗലം : കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ യൂണിയൻ (KSSPU) പിണ്ടിമന യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓഫീസിന്റെ ഉദ്ഘാടനവും കുടുംബ സംഗമവും നടന്നു. മുത്തംകുഴി എസ് എൻ ഡി പി ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ച...

error: Content is protected !!