Connect with us

Hi, what are you looking for?

NEWS

ജനവാസ പ്രദേശങ്ങൾ ഉൾപ്പടെ ബഫർ സോണാക്കാനുള്ള നടപടി പിൻവലിക്കണമെന്ന് സി പി ഐ കുട്ടമ്പുഴ ലോക്കൽ കമ്മറ്റി

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിന്റ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ജനവാസ കേന്ദ്ര പ്രദേശങ്ങൾ ഉൾപ്പടെ ബഫർ സോണാക്കാനുള്ള  (പരിതസ്ഥിതി ലോല മേഖല)
നടപടി പിൻവലിക്കണമെന്ന് സി പി ഐ കുട്ടമ്പുഴ ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു.
തട്ടേക്കാട് പക്ഷി സംരക്ഷണ കേന്ദ്രത്തിൻ്റെ വിസ്തീർണ്ണം അതിർത്തിയിൽ നിന്നും ഒരു കിലോമീറ്റർ ചുറ്റളവിൽ വർദ്ധിപ്പിക്കാൻ കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ
കരട് വിജ്ഞാപനമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ  വനവും പുഴയും മുതൽ ഒരു കിലോമീറ്റർ ചുറ്റളവ് എന്നത് വരുമ്പോൾ പഞ്ചായത്തിലെ 17, 16, 15, 14, 13, ഈ വാർഡുകൾ പൂർണ്ണമായും 12,9, വാർഡുകൾ ഭാഗികമായും ബഫർ സോണിൻ്റെ പരിധിയിൽ വരും.

അതിനാൽ ബഫർ സോണിൽ നിന്നും ജനവാസമുള്ള മുഴുവൻ പ്രദേശവും ഒഴിവാക്കണമെന്നും ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു. കുട്ടമ്പുഴ പഞ്ചായത്തിൻ്റെ സിംഹഭാഗവും ഉൾപ്പെടുന്നതാണ്
ഉത്തരവെന്നും ലോക്കൽ കമ്മറ്റി അഭിപ്രായപ്പെട്ടു. ഉത്തരവ് നിലവിൽ വന്നാൽ കുട്ടമ്പുഴ മേഖലയിലെ ജനവാസ മേഖലയിൽ ജീവിക്കുന്നവർക്ക് നിർമ്മാണ പ്രവർത്തനങ്ങളും,
വ്യവസായ സംരഭങ്ങളും നടത്താൻ കഴിയാത്ത സ്ഥിതിയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്
ആവശ്യമായ സ്കൂൾ കെട്ടിടങ്ങൾ നിർമ്മിക്കാനോ ആശുപത്രികൾ നിർമ്മിക്കാനോ സാധിക്കുകയില്ലെന്നതും പരിശോധിക്കപ്പെടണമെന്നും ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു.

കാർഷക മേഖലയായ കുട്ടമ്പുഴയിലെ  കൃഷിക്കാർക്ക് അവരുടെ ഭൂമിയിൽ
കൃഷി ചെയ്യാൻ കഴിയാത്ത സാഹചര്യവും പരിശോധിക്കണം.  ഇതിൻ്റെ പരിണിതഫലമായി
പരിസ്ഥിതി മന്ത്രാലയക്കാർ പറയുന്ന കൃഷിരീതികൾ സ്വീകരിക്കേണ്ടി വരുന്നതോടെ നമ്മുടെ കൃഷി രീതികൾ ഉപേക്ഷിക്കേണ്ടി വരും. തന്നാണ്ടു കൃഷികൾ മാത്രമായി ചുരുങ്ങുമ്പോൾ കാർഷിക മേഖലയായ കുട്ടമ്പുഴയിലെ ജനങ്ങളുടെ വരുമാനത്തെയും ബാധിക്കും.
തന്നാണ്ടു കൃഷികൾ മാത്രമായി ചുരുങ്ങുമ്പോൾ വന്യമൃഗശല്യം വർദ്ധിച്ച്കൃഷിയിറക്കാൻ
കഴിയാത്ത അവസ്ഥയിലേക്ക് മാറാൻ സാധ്യതയേറുകയും കൃഷി ഭുമി തരിശായി മാറി കാർഷിക മേഖല തകർച്ചയിലാകുമെന്നും ലോക്കൽ കമ്മറ്റി വിലയിരുത്തി.

മഴുവൻ കൃഷിക്കാരും കേന്ദ്ര -വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ നടപടിക്കെതിരെ മുന്നോട്ടു വരണമെന്ന് സി.പി.ഐ.കുട്ടമ്പുഴ ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു. ഈ പ്രദേശത്തെ മുഴുവൻ
രാഷ്ട്രീയ പാർട്ടികളും മറ്റ് സംഘടനകളുമായി സഹകരിച്ച് ശക്തമായ സമരപരിപാടികൾക്ക്
സി.പി.ഐ നേതൃത്വം നൽകാൻ തീരുമാനിച്ചു. കുട്ടമ്പുഴ ട്രൈബൽ ഷെൽട്ടറിൽ മണ്ഡലം കമ്മറ്റിയംഗം ഡെയ്സി ജോയിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി പി ഐ
ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.കെ ശിവൻ, ലോക്കൽ സെക്രട്ടറി റ്റി.സി ജോയി,വി.ഒ.ബെന്നി, കെ.യു ആൻ്റണി എന്നിവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...