Connect with us

Hi, what are you looking for?

CHUTTUVATTOM

കുറുപ്പംപടി-കൂട്ടിക്കൽ റോഡ് നവീകരണത്തിന് അഞ്ചു കോടി പതിനഞ്ച് ലക്ഷം രൂപ; നിർമ്മാണ പ്രവർത്തികൾ ഉടൻ ആരംഭിക്കുമെന്ന് എംഎൽഎ.

പെരുമ്പാവൂർ : കുറുപ്പുംപടി – കൂട്ടിക്കൽ റോഡ് ബി എം ബി സി നിലവാരത്തിൽ ടാർ ചെയ്യുന്നതിനായി അഞ്ചു കോടി പതിനഞ്ചു ലക്ഷം രൂപയ്ക്കുള്ള ഭരണാനുമതി ലഭിച്ചിരിക്കുന്നു. ഈ മാസം തന്നെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു നിർമ്മാണ പ്രവർത്തികൾ ഉടൻ ആരംഭിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. കുറുപ്പംപടി കൂട്ടിക്കൽ റോഡിന്റെ ശോചനീയ അവസ്ഥ നാട്ടുകാരും ജനപ്രതിനിധികളും പെരുമ്പാവൂർ എം എൽ എ എൽദോസ് കുന്നപ്പള്ളിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. റോഡ് പൂർണമായും തകർന്ന് ഇരുചക്ര വാഹനങ്ങൾക്ക് പോലും പോകാൻ കഴിയാത്ത അവസ്ഥയാണ്. റോഡിൽ വലിയ കുഴികൾ നിറഞ്ഞത് അപകടങ്ങൾക്കും കാരണമാകുന്നു.
റോഡിന്റെ തകർച്ച കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
ഈ കാര്യങ്ങൾ മനസ്സിലാക്കിയാണ് റോഡിന്റെ പുനർനിർമാണത്തിനായി എം എൽ എ എൽദോസ് കുന്നപ്പിള്ളി ത്വരിതഗതിയിൽ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചത്. രായമംഗലം, മുടക്കുഴ, വേങ്ങൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുറുപ്പുംപടി – കൂട്ടിക്കൽ റോഡ്  ആലുവ – മൂന്നാർ റോഡിൽ എം. ജി എം കുറുപ്പുംപടി സ്കൂളിന് സമീപത്തുനിന്ന് ആരംഭിച്ചു കുറ്റികുഴിയിൽ അവസാനിക്കുന്ന റോഡിൽ പത്ത് വർഷത്തിന് മുൻപ് ചെയ്ത ടാറിങ്ങിന് ശേഷം പൂർണ്ണമായും ഇതുവരെ പ്രവർത്തികൾ ഒന്നും തന്നെ നടന്നിട്ടില്ല.
കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ശോച്യാവസ്ഥയ്ക്ക് ഈ തുക അനുവദിച്ചതോടെ പരിഹാരമാകുന്നു. 5 കോടി 15 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായതോടൊപ്പം   തന്നെ ഒന്നാം മൈൽ മുതൽ ഓടക്കാലി പാച്ചുപിള്ളപടി വരെയുള്ള റോഡിന് 7 കോടിയും അനുവദിച്ചു. ഒരു വർഷത്തിനുള്ളിൽ പെരുമ്പാവൂരിലെ റോഡുകളുടെ പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിക്കാമെന്നും വല്ലംകടവ് പാറപ്പുറംകടവ് പാലം നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ പെരുമ്പാവൂരിൽ എത്താമെന്നും മന്ത്രി എനിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. ഈ പാലത്തിന് 11.6 കോടിയാണ് നിലവിൽ അനുവദിച്ചിരിക്കുന്നത്.
ഈ റോഡുകളുടെ നവീകരണത്തിനുള്ള വിശദമായ റിപ്പോർട്ട്‌ ഭരണാനുമതിക്ക് വേണ്ടി പിഡബ്ല്യുഡി വകുപ്പ് മന്ത്രിയ്ക്കും, ചീഫ് എക്സിക്യൂട്ടീവ് എൻജിനീയർക്കും നേരിട്ട് എൽദോസ് കുന്നപ്പിള്ളി എംഎൽഎ കത്ത് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചിരിക്കുന്നത്.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

Lകോട്ടപ്പടി :  ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത്‌ താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...