Connect with us

Hi, what are you looking for?

NEWS

“കുമ്പളങ്ങിക്ക് ഒരു കൈത്താങ്ങ്” ; 5 ടൺ ഭക്ഷ്യ വിഭവങ്ങൾ വിതരണം ചെയ്ത് കോതമംഗലം ജനകീയ കൂട്ടായ്‌മ.

കോതമംഗലം : കോതമംഗലം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കുമ്പളങ്ങി, ചെല്ലാനം, ഉൾപ്പെടെ ഉള്ള പ്രദേശങ്ങളിലേക്ക് ജനകീയ കൂട്ടായ്മയുടെ മൂന്നാം ഘട്ട സഹായ വിതരണവുമായി പുറപെട്ട വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ആൻ്റണി ജോൺ MLA നിർവ്വഹിച്ചു. രണ്ട് ഘട്ടങ്ങളിൽ ആയി 25 ടൺ ഭഷ്യ വസ്തുക്കൾ കൊച്ചി, വൈപ്പിൻ നിയോജക മണ്ഡലങ്ങളിൽ എത്തിച്ചു നൽകിയിരുന്നു. തുടർന്ന് ജില്ലയിൽ ഏറ്റവും അധികം കോവിഡ് രോഗികൾ ദിനംപ്രധി വർധിച്ചു വരുന്ന കുമ്പളങ്ങി പഞ്ചായത്ത്‌ പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌ എന്നിവരുടെ സഹായ അഭ്യർത്ഥന വന്നതിനെ തുടർന്നാണ് കൂട്ടായ്മ ഈ പ്രൊജക്റ്റ്‌ ഏറ്റെടുത്തത്.

രണ്ട് വാഹനങ്ങൾ നിറയെ കപ്പ, ചക്ക, പൈനാപ്പിൾ, ഏത്തക്കുല, നാരങ്ങ ഉൾപ്പെടെ 5 ടൺ അവശ്യ സാധനങ്ങളാണ് മൂന്നാം ഘട്ടത്തിൽ കൊണ്ടു പോയത്. . ഈ മഹാമാരിയുടെ കാലഘട്ടത്തിൽ കോതമംഗലത്തിന്റെ യശസ്സ് ഉയർത്തി കടൽഷോഭവും കൊറോണയും മൂലം ദുരിതം അനുഭവിക്കുന്ന കൊച്ചി, വൈപ്പിൻ നിയോജക മണ്ഡലങ്ങളിലും നിരവധി പഞ്ചായത്തുകളിലുമാണ് കൂട്ടായ്മ സഹായം എത്തിച്ചു നൽകിയത്. പ്രവർത്തനങ്ങൾക്ക് കൂട്ടായ്മ ഭാരവാഹികൾ ആയ അഡ്വ. രാജേഷ് രാജൻ, ജോർജ് എടപ്പാറ, എബിൻ അയ്യപ്പൻ, ബോബി ഉമ്മൻ, മാത്യൂസ് K. C., രാജീവ്‌ S നായർ, T. G. അനിമോൻ, മഹിപാൽ എന്നിവർ നേതൃത്വം നൽകി.

You May Also Like

NEWS

കോതമംഗലം: ന്യൂയോർക്ക് ആസ്ഥാനമായ അമേരിക്കൻ സൊസൈറ്റി ഓഫ് മെക്കാനിക്കൽ എഞ്ചിനീയേഴ്‌സിന്റെ (എഎസ്എംഇ) ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര തലത്തിൽ നടത്തിയ മത്സരത്തിൽ എം. എ എഞ്ചിനീയറിങ് കോളേജിന് ആഗോള അംഗീകാരം.സമുദ്രാന്തർഭാഗത്തെ മാലിന്യ ശുചീകരണത്തിനായുള്ള സ്വയംപ്രവർത്തന ശേഷിയുള്ള...

NEWS

പെരുമ്പാവൂര്‍: എക്‌സൈസ് സംഘം പെരുമ്പാവൂര്‍ മേഖലയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരോധിത പുകയില ഉത്പന്നങ്ങളും കഞ്ചാവും പിടികൂടി. ഇലക്ഷന്‍ സ്‌പെഷല്‍ ഡ്രൈവിനോട് അനുബന്ധിച്ച് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. ബിനുവിന്റെ നേതൃത്വത്തില്‍ എറണാകുളം...

NEWS

കോതമംഗലം : യുഡിഎഫ്. സ്ഥാനാർഥി ഡീൻ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോട്ടപ്പടി മണ്ഡലം യു ഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  റോഡ് ഷോയും പൊതു സമ്മേളനവും നടത്തി. പൊതുസമ്മേളനത്തിൽ യു. ഡി. എഫ്....

NEWS

തടത്തിക്കവല :എൽ ഡി എഫ് സ്ഥാനാർഥി ജോയ്സ് ജോർജിന്റെ കോതമംഗലം, മൂവാറ്റുപുഴ മണ്ഡലങ്ങളിലെ അവസാനഘട്ട പര്യടനത്തിന് തടത്തിക്കവലയിൽ തുടക്കം. പച്ചക്കറി തൈകളും അമ്പും വില്ലും നൽകി ജോയ്സ് ജോർജിനെ പ്രവർത്തകർ സ്വീകരിച്ചു. രാജ്യത്ത്...