പല്ലാരിമംഗലം: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്സിന്റെ ഇരുപത്തിഒന്നാമത് വാർഷികാഘോഷം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാമിഷൻ കോഡിനേറ്റർ ടി എം റെജീന മുഖ്യപ്രഭാഷണം നടത്തി. ചെയർപേഴ്സൺ ഷെരീഫ റഷീദ് സ്വാഗതം പറഞ്ഞു. മെമ്പർ സെക്രട്ടറി എം എം നിസീമ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഒ ഇ അബ്ബാസ് പ്രതിഭകളെ ആദരിച്ചു.
വാർഡ് മെമ്പർമാരായ സീനത്ത് മൈതീൻ, റിയാസ് തുരുത്തേൽ, നസിയ ഷെമീർ, എ എ രമണൻ, സെക്രട്ടറി ഇ കെ കൃഷ്ണൻകുട്ടി, പി എൻ സജിമോൻ, പി അരുൺകുമാർ, നെജി ജബ്ബാർ എം എം ഹസീന അമ്മിണി ദാസ്, ഷീബ നൗഷാദ്, ശ്രീജ അനിൽകുമാർ, സുഷമ മധു, പ്രിയ സതീഷ്, ഹൈറുന്നിസ സാം, ലത സതീഷ്കുമാർ, സുഹറ ജബ്ബാർ, ഷാജിത ഫരീദുദ്ധീൻ, ആത്തിക്ക ജലാം, ബിജി ബിനോയ് എന്നിവർ സംസാരിച്ചു.
