കോതമംഗലം: മദ്യപിച്ച് ബഹളം ഉണ്ടാക്കിയ കെഎസ്ആര്‍ടിസി കോതമഗലം ഡിപ്പോയിലെ കണ്ടക്ടറെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. കൊട്ടാരക്കര സ്വദേശി വിഷ്ണു എസ്. നായരെ (35)യാണ് സസ്പെന്‍ഡ് ചെയ്തത്. 11ന് രാത്രി ഡിപ്പോയിലെ സ്റ്റേ റൂമിലായിരുന്നു സംഭവം. ഇതര ജീവനക്കാരില്‍നിന്നുള്ള മൊഴിയുടെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി. എറണാകുളം വിജിലന്‍സ് വിഭാഗം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം എകസിക്യൂട്ടീവ് ഡയറക്ടറാണ് സസ്പെന്‍ഡ് ചെയ്തത്.
