കോതമംഗലം : കോതമംഗലം KSRTC ഡിപ്പോയിൽ നിന്നും ഗവി യാത്ര ആരംഭിച്ചു. ആന്റണി കോൺ MLA ഫ്ലാഗ് ഓഫ് ചെയ്തു. ATO കെ.ജി.ജയകുമാർ അധ്യക്ഷത വഹിച്ചു. ജനറൽ കൺട്രോളിങ്ങ് ഇൻസ്പെക്ടർ അനസ് ഇബ്രാഹിം, ടൂർ കോർഡിനേറ്റർ എൻ.ആർ. രാജീവ്, കെ പി. സാജു , പി.എ. നജ്മുദ്ദീൻ, എൻ. രാജീവ് തുടങ്ങിയവർ പങ്കെടുത്തു. 380 കിമി ദൂര യാത്രയിൽ 100 കി മി ദൂരം നിബിഢ വനത്തിലൂടെ വന്യമൃഗങ്ങളെ അടക്കം കണ്ട് പോകുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്. അഞ്ചോളം ഡാമുകളും യാത്രയുടെ ഭാഗമായി കാണാൻ സാധിക്കും.
രാവിലെ 4 മണിക്ക് കോതമംഗലം ഡിപ്പോയിൽ നിന്നും ആരംഭിക്കുന്ന സർവ്വീസ് മുവാറ്റുപുഴ – തൊടുപുഴ – പാല-പൊൻകുന്നം – മണിമല – റാന്നി വഴി പത്തനംതിട്ടയിൽ 7 മണിക്ക് പത്തനംതിട്ടയിൽ എത്തിച്ചേർന്ന് 7.30 ന് അവിടെ നിന്നും ഗവിയിലേക്ക് യാത്ര തിരിക്കും. മൂഴിയാർ – ആങ്ങാം മുഴി – കക്കി ഡാം – കൊച്ചുപമ്പ- ഗവി – സത്രം – വള്ളക്കടവ് – വഴി മണിക്ക് വണ്ടി പെരിയാർ എത്തി പരുന്തുംപാറ കൂടി സന്ദർശിച്ച് അതേ റൂട്ടിൽ തന്നെ വൈകിട്ട് 6.30 ന് അവിടെ നിന്നും തിരിച്ച് രാത്രി 9.30 ന് കോതമംഗലത്ത് എത്തിച്ചേരുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. എൻട്രി ഫീസും , ഉച്ച ഭക്ഷണവും ഉൾപ്പെടെ 2000 രൂപയാണ് ടിക്കറ്റ് നിരക്ക്.