Connect with us

Hi, what are you looking for?

NEWS

കുട്ടമ്പുഴയിലെ കെഎസ്ഇബി ക്വാര്‍ട്ടേഴ്‌സുകള്‍ പ്രദേശവാസികളുടെ ജീവന് ഭീഷണിയാകുന്നു

കോതമംഗലം: പൂയംകുട്ടി ജലവൈദ്യുത പദ്ധതിക്ക് വേണ്ടി റവന്യൂ വകുപ്പിൽ നിന്നും കെ എസ് ഇ ബോർഡ് ഏറ്റെടുത്ത കുട്ടമ്പുഴയിലെ സ്ഥലത്ത് നിർമ്മിച്ച ക്വാർട്ടേഴ്സുകൾ പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നുവെന്ന് പരാതി.പൂയംകുട്ടി ജലവൈദ്യുത പദ്ധതിക്ക് വേണ്ടി റവന്യൂ വകുപ്പിൽ നിന്നും കെ എസ് ഇ ബോർഡ് നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് ഏറ്റെടുത്തതാണ് ഇന്ന് കുട്ടമ്പുഴയിൽ കെ എസ് ഇ ബോർഡിലെ കോട്ടേഴ്സ് സ്ഥിതി ചെയ്യുന്ന സ്ഥലം.
പൂയംകുട്ടി പദ്ധതിയുമായി ബന്ധപ്പെട്ട് വരുന്ന ഉദ്യോഗസ്ഥരെ താമസിപ്പിക്കുന്നതിനും, മറ്റ് ആവശ്യങ്ങൾക്കുമായാണ് കുട്ടമ്പുഴയിൽ ക്വാർട്ടേഴ്സ് പണിതത്. എന്നാൽ പരിസ്ഥിതി സംഘടനകളുടെ എതിർപ്പിനെ തുടർന്ന് പദ്ധതി പാതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.

വൈദ്യതി വകുപ്പിൻ്റെ അനാസ്ഥ മൂലം കുട്ടമ്പുഴയിൽ നിർമ്മിച്ച 25- ഓളം ക്വാർട്ടേഴ്സുകൾ നശിച്ചുപോവുന്ന അവസ്ഥയാണ് ഉണ്ടായത്. കുട്ടമ്പുഴ സർക്കാർ ഹൈ സ്കൂൾ , ഹയർ സെക്കണ്ടറി സ്കൂൾ, വില്ലേജ് ഓഫീസ്, സർക്കിൾ ഓഫീസ്, പഞ്ചായത്ത് ഓഫീസ്, റെയിഞ്ച് ഫോറസ്ററ് ഓഫീസ്, ഡ്രൈവിംഗ് പരിശീലന മൈതാനം എന്നിവയോട് ചേർന്നുകിടക്കുന്ന കെ എസ് ഇ ബോർഡ് ക്വാർട്ടേഴ്‌സിൻ്റെ പരിസരത്തുകൂടി പകലുപോലും പേടിക്കാതെ യാത്രചെയ്യാനാവാത്ത അവസ്ഥയാണിപ്പോഴുള്ളത്. കെട്ടിടങ്ങളുടെ മേൽക്കൂരയിൽ കൂറ്റൻ ചീനി മരങ്ങൾ പോലും വളർന്നു പന്തലിച്ചു നിൽക്കുന്നത് കാണാം.പ്രദേശവാസികൾക്ക് ഭീഷണിയായിരിക്കുന്ന ഈ ക്വാർട്ടേഴ്‌സുകൾ പൊളിച്ചുമാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാകളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടന്ന് കിഫ ജില്ലാ പ്രസിഡൻ്റ് സിജുമോൻ ഫ്രാൻസിസ് പറഞ്ഞു.പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയാവുകയും, ഭയം ഉളവാക്കുകയും ചെയ്യുന്ന ഈ ജീർണ്ണിച്ച ക്വാർട്ടേഴ്സുകൾ ഉടൻ പൊളിച്ചുമാറ്റാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

You May Also Like

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി ഗ്രാമവാസികൾക്ക് സഞ്ചാരമാർഗമായി നിർമിച്ച തൂക്കുപാലം ഇപ്പോൾ ടൂറിസത്തിന് വഴിമാറിയതോടെ നാട്ടുകാരുടെ വഴിമുട്ടി. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് 2012-ലാണ് പെരിയാറിന് കുറുകേ കേരളത്തിലെ ഏറ്റവുംവലിയ തൂക്കുപാലം നിർമിച്ചത്. പാലത്തിന്റെ...

NEWS

കോതമംഗലം : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി കോതമംഗലം നിയോജകമണ്ഡലത്തിൽ ആദ്യ വാർഡുതല കൺവെൻഷൻ പിണ്ടിമന പഞ്ചായത്ത് 7-ാം വാർഡിൽ നടന്നു. 7-ാം വാർഡിലെ എൽ.ഡി.എഫ്. സ്ഥാനാർഥി എ.വി. രാജേഷിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷനാണ്...

NEWS

കോതമംഗലം : ലോകത്തെ ഒന്നാം നിരയിലുള്ള സർവകലാശാലകളിൽ ഒന്നാണ് അമേരിക്കയിലെ സ്റ്റാൻഫോർഡ് . സ്റ്റാൻഫോർഡിലെ വിവരസാങ്കേതികവിദ്യ ശ്രിംഖലയിലെ പിഴവ് കണ്ടെത്തിയിരിക്കുകയാണ് മലയാളിയും, കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഫിസിക്സ് വിഭാഗം ജീവനക്കാരനുമായ ടെഡി...

NEWS

കോതമംഗലം: ഉപജില്ലാ കലോത്സവം ഓവറോൾ ഫസ്റ്റ് നേടിയ ഇളങ്ങവം സർക്കാർ ഹൈ-ടെക് എൽ.പി. സ്കൂളിന്റെ അനുമോദനയോഗം നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ചന്ദ്രശേഖരൻ നായർ ഉത്ഘാടനം ചെയ്തു പഞ്ചായത്ത് അംഗം ദിവ്യസലി...

NEWS

കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ മുഴുവൻ അംഗൻവാടികളും സ്മാർട്ട് ആക്കുന്നതിന്റെ ഭാഗമായി കോഴിപ്പിള്ളി ഒന്നാം വാർഡിൽ ഉള്ള 104 നമ്പർ സ്മാർട്ട്‌ അങ്കണവാടി ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.ചന്ദ്രശേഖരൻ...

NEWS

കോതമംഗലം : ചേലാട് സെൻറ് ഗ്രിഗോറിയോസ് ദന്തൽ കോളേജിൽ പുതിയ പിജി കോഴ്സുകൾ തുടങ്ങുന്നതിന് ഭാഗമായി നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കായും കോളേജ് ചെയർമാനുമായ ബസോലിയോസ് ജോസഫ്...

NEWS

കോതമംഗലം : ചരിത്രപരമായ നിയമ ഭേദഗതികൾക്കാണ് കേരള നിയമസഭ സാക്ഷ്യം വഹിച്ചതെന്ന് വ്യവസായ നിയമ മന്ത്രി പി രാജീവ്. വനം വന്യജീവി സംരക്ഷണ ഭേദഗതി നിയമം, ഏക കിടപ്പാട സംരക്ഷണ നിയമം, സ്വതന്ത്ര...

NEWS

കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിലെ 2 റോഡുകൾ നാടിന് സമർപ്പിച്ചു. വാരപ്പെട്ടി പഞ്ചായത്തിലെ എട്ടാം വാർഡിൽ എംഎൽഎ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച മലയാറ്റിപ്പടി – കൊറ്റം റോഡിന്റെയും, എൽ...

NEWS

കോതമംഗലം : കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിലേക്കും,ഹൈ റേഞ്ച് ബസ് സ്റ്റാൻഡിലേക്കും, മിനി സിവിൽ സ്റ്റേഷനിലേക്കുമായുള്ള റോഡ്‌ നവീകരിക്കുന്നതിന് 10 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം...

NEWS

കോതമംഗലം :കോതമംഗലം നിയമസഭാ മണ്ഡലത്തിലെ കുട്ടമ്പുഴ വില്ലേജിൽ ഇടമലയാറിലെ 30-ാം നമ്പർ പോളിംഗ് ബൂത്തായ താളുംകണ്ടം ഉന്നതിയിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ. ആർ) നടപടികൾ ഒറ്റ ദിവസം കൊണ്ട് പൂർത്തിയാക്കി...

NEWS

കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ട്‌ 25 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന കോതമംഗലം നഗരസഭ നാലാം വാർഡിൽ കെ പി ലിങ്ക് റോഡിന്റെ നിർമ്മാണോദ്ഘാടനം...

NEWS

കോതമംഗലം : പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് അഞ്ചാംവാർഡിലെ മുളമാരിച്ചിറ പൈമറ്റം റോഡിൻ്റെയും, ആറാംവാർഡിലെ അമ്പിളിക്കവല പരുത്തിമാലി റോഡിൻ്റെയും നവീകരണ പ്രവർത്തനങ്ങൾ ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനംചെയ്തു. എംഎൽയുടെ ശ്രമഫലമായി മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയിൽ...

error: Content is protected !!