കോതമംഗലം: കെ എസ് ബി എ കോതമംഗലം താലൂക്ക് 56 മത് വാർഷിക സമ്മേളനം നവംബർ 5 ചൊവ്വാഴ്ച രാവിലെ 10
മണിക്ക് ടിഎസ് വേലായുധൻ നഗറിൽ (ടി എം ജേക്കബ് മെമ്മോറിയൽ ഹാൾ കോതമംഗലം ) നടന്നു .ടിഎസ് വേലായുധൻ നഗറിൽടി താലൂക്ക് പ്രസിഡന്റ് സി പി ഹരീഷ് പതാകയുയർത്തി.
താലൂക്ക് ട്രഷറർ പി. എൻ. സന്തോഷ്
അനുശോചന പ്രമേയം അവരിപ്പിച്ചു . താലൂക്ക് ജോയിന്റ് സെക്രട്ടറി വി എസ് ചന്ദ്രബോസ് സ്വാഗത പ്രസംഗം നടത്തി , താലൂക്ക് പ്രസിഡന്റ് സി പി ഹരീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെ എസ് ബി എ ജില്ലാ സെക്രട്ടറി പി .എൻ. വേണു സമ്മേളനം ഉദ്ഘാടനം ചെയ്തു.സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ. ഇ.ബഷീർ മുഖ്യ പ്രഭാഷണം നടത്തി . താലൂക്ക് സെക്രട്ടറി ഇ.എൻ സുര പ്രവർത്തന റിപ്പോർട്ടും
ട്രഷറർ പി എൻ സന്തോഷ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു , ജില്ലാ ട്രഷറർ എം.ജെ. അനു സംഘടനാ റിപ്പോർട്ട് അവതിരിപ്പിച്ചു. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർകളെ ലേഡി ബ്യൂട്ടീഷ്യൻസ് ജില്ലാ കമ്മിറ്റി അംഗം ജീന ലൂയിസ് ആദരിച്ചു,കെ എസ് ബി എ കുടുംബ സഹായ സമിതി ചികിത്സാ സഹായം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ. ഇ.ബഷീർ നിർവ്വഹിച്ചു.
താലൂക്ക് നേതാക്കളായ ഷിബി മുഹമ്മദ്,കെ.എം. റഷീദ്, ബ്ലോക്ക് നേതാക്കളായ സി ടി പ്രസാദ്, പി.ഐ സവാദ്, പി. എ.റഫീഖ്, ലേഡി ബ്യൂട്ടീഷൻസ് ജില്ലാ കമ്മിറ്റി അംഗം ജീന ലൂയിസ് എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
2025 ജനുവരി 21 ന് പെരുമ്പാവൂരിൽ നടക്കുന്ന ജില്ലാ വാർഷിക സമ്മേളനം വിജയിപ്പിക്കാൻ സമ്മേളനം തീരുമാനിച്ചു.കൂണുകൾ പോലെ മുളച്ചു വരുന്ന ബിനാമി ഷോപ്പുകൾ നിയന്ത്രിക്കാൻ സർക്കാർ തലത്തിൽ നിയമം കൊണ്ടുവരണമെന്നും യൂസർ ഫീ ഈടാക്കിയിട്ടും മുടി വേസ്റ്റ് നീക്കം ചെയ്യാത്ത ഹരിത കർമ്മ സേനയുടെ വികല നിലപാട് തിരുത്തണമെന്നും സമ്മേളനം പ്രമേയം മൂലം
ആവശ്യപ്പെട്ടു.
ഭാരവാഹികൾ :-പ്രസിഡന്റ് : സി.പി.ഹരീഷ്, വൈസ് പ്രസിഡന്റ് മാർ :- വി. എസ്.ചന്ദ്രബോസ്, സി.ടി.പ്രസാദ്.
സെക്രട്ടറി :- ഇ.എൻ. സുര, ജോയിന്റ് സെക്രട്ടറി മാർ :-ഷിബി മുഹമ്മദ്, ടി.പി.അബ്ബാസ്
ട്രഷറർ :-പി.എൻ. സന്തോഷ്
25 അംഗ താലൂക്ക് കമ്മിറ്റിയെയും 7 അംഗ ഭരണ സമിതിയേയും സമ്മേളനം ഏകകണ്ഠേന തെരഞ്ഞെടുത്തു.