പരമ്പാരാഗത രാഷ്ട്രീയ പാർട്ടികളെ ജനം വെറുത്തു എന്നും ഇനി കേരളത്തിൽ വരാൻ പോകുന്നത് ആം ആദ്മി പാർട്ടിയുടെ വെൽഫെയർ പോളിറ്റിക്സായിരിക്കുമെന്നും ആം ആദ്മി പാർട്ടി പിണ്ടിമന പഞ്ചായത്ത് പ്രസിഡൻറ് കെ. എസ് ഗോപിനാഥൻ. പാർട്ടിയുടെ ജനക്ഷേമ കാര്യങ്ങൾ പ്രസ്താവിക്കുന്ന ഫ്ലക്ക്സ് ബോർഡ് മുത്തംകുഴിയിൽ നശിപ്പിച്ചതിനെതിരെ നടത്തിയ പ്രതിഷേധ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്ലക്സ് നശിപ്പിച്ചത് സാബ്രദായിക രാഷ്ട്രീയ പാപ്പരത്വമാണ് കാണിക്കുന്നതെന്നും
ഇത് വടക്കേ ഇന്ത്യയല്ല സാമൂഹിക പരിഷ്കർത്താവായ മഹാത്‌മ അയ്യൻകളിയുടെ നാടാണന്ന് ഓർമ്മ വേണമെന്നും അദ്ദേഹം കൂട്ടിചേർത്തു.
കോരി ചെരിയുന്ന മഴയത്ത് നൂറുകണക്കിന് ആം ആദ്മികൾ ഈ മാസം പതിനേഴാം തീയതി താലൂക്കിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കോതമംഗലം മുതൽ പൂയംകുട്ടി വരെ നടത്തിയ ക്ഷേമ രാഷ്ട്ര വിളംബര ജാഥയെ തുടർന്ന് മുത്തം കുഴിയിലും, ചേലാട്ടിലും, പാർട്ടിയിലേക്ക് അംഗങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് പാർട്ടി ഡൽഹിയിലും പഞ്ചാബിലും നടത്തുന്ന ക്ഷേമകാര്യങ്ങൾ വിവരിച്ചുകൊണ്ട് സ്ഥാപിച്ച ഫ്ലക്സ് ബോർഡാണ് കഴിഞ്ഞദിവസം സാമൂഹ്യവിരുദ്ധർ കീറി നശിപ്പിച്ചത്. ഇതിനെതിരെ മുത്തംകുഴിയിൽ നടത്തിയ പ്രതിഷേധ സമ്മേളനം പാർട്ടി സംസ്ഥാന വക്താവ് ജോൺസൻ കുറുകപിള്ളിൽ ഉത്ഘാടനം ചെയ്തു.
ഇതെരു ജനാധിപത്യ രാജ്യമാണെന്നും ഫ്ലക്സുകൾ നശിപ്പിച്ചും ഭയപ്പെടുത്തിയും പാർട്ടിയെ തകർക്കാമെന്ന് ആരും വ്യാമോഹിക്കണ്ടന്നും ഡൽഹിയും പഞ്ചാബും ഇത്തരം പ്രതിസന്ധികളെ അതിജീവിച്ചെങ്കിൽ കേരളവും അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുൻ ജില്ലാ കമ്മിറ്റിയംഗം രവി കീരംപാറ മുഖ്യ പ്രഭാഷണം നടത്തി.
നിയോജക മണ്ഡലം പ്രസിഡന്റ് ജിജോ പൗലോസ്, നിയോജക മണ്ഡലം സെക്രട്ടറി വിജോയി പുളിക്കൽ, മുൻസിപ്പൽ മണ്ഡലം പ്രസിഡന്റ് സാബു കുരിശിങ്കൽ, പിണ്ടിമന സെക്രട്ടറി സജി തോമസ്, കവളങ്ങാട് പ്രസിഡൻറ് സി കെ കുമാരൻ , ഷോജി കണ്ണമ്പുഴ എന്നിവർ പ്രസംഗിച്ചു.
ലാലു മാത്യു, ബാബു പീച്ചാട്ട്, ബെന്നി പുതുക്കയിൽ, മത്തായി പീച്ചിക്കര, സാജൻ ഐസക്ക്, ജയൻ നെല്ലിക്കുഴി, കെ.സി വർഗ്ഗീസ്, ബോസ് മാഡവന, തങ്കച്ചൻ കേട്ടപ്പടി,
രവീന്ദ്രൻ പിണ്ടിമന, , ശാന്തമ്മ ജോർജ്, റെജി ജോർജ്, ജോസഫ് പുച്ചകുത്ത്, സുരേഷ് മുടിയറ, രഘു കാഞ്ഞിരകുന്ന് മത്തായി ഊഞ്ഞാപ്പാറ, ഷിബു തങ്കപ്പൻ ബിനോ നെല്ലിമറ്റം , സക്കറിയാസ് കൂട്ടുങ്കൽ , കുമാരൻ കുട്ടി,രാജപ്പൻ മനക്കക്കുടി എന്നിവർ നേതൃത്വം കൊടുത്തു.
ഫ്ലക്സ് നശിപ്പിച്ചത് സംബന്ധിച്ച് പാർട്ടി കോതമംഗലം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പോലീസ് സ്ഥലത്തെത്തി അന്വോഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
You May Also Like
NEWS
കോതമംഗലം :കാരക്കുന്നം വി. മർത്തമറിയം യാക്കോബായ കത്തീഡ്രലിന്റെ 725-ാംശിലാസ്ഥാപനവും കുടുംബയൂണിറ്റുകളുടെ സംയുക്ത വാർഷികവും നടന്നു. അഭി.ഡോ. മാത്യൂസ് മോർ അന്തിമോസ് മെത്രാ പ്പോലീത്ത ഉദ്ഘാടനം നിർവഹിച്ചു. വികാരി റവ ഫാ ബേസിൽ എൻ...
NEWS
എഴുപത്തിയെട്ടാമത് സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ റണ്ണറപ്പായ കേരള ടീമിന്റെ സഹപരിശീലകനും, കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് പ്രഫസറും, പല്ലാരിമംഗലം മിലാൻ ഫുട്ബോൾ ക്ലബ്ബ് മെമ്പറുമായ ഹാരി ബെന്നിയെ മിലാൻ ഫുട്ബോൾ ക്ലബ്ബിന്റെ...
NEWS
കോതമംഗലം : സർക്കാരിൻ്റെ പരിഗണനയിലുള്ള വനനിയമഭേദഗതിയിലെ ശുപാർശകൾ ഗൗരവത്തിൽ എടുക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി എം എ സലാം ആവശ്യപ്പെട്ടു.വന നിയമ ഭേദഗതി നിയമത്തിലെ പല ശുപാർശകളും...
SPORTS
കോതമംഗലം : ജാർഖണ്ഡിലെ റാഞ്ചിയിൽ നടന്ന നാഷണൽ സ്കൂൾ മീറ്റിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ മാർ ബേസിൽ സ്കൂളിലെ മെഡൽ ജേതാക്കൾക്ക് ആലുവ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. മാർ ബേസിൽ സ്കൂളിന്...
SPORTS
കോതമംഗലം : എഴുപത്തിയെട്ടാമത് സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ റണ്ണറപ്പായ കേരള ടീമിന്റെ സഹപരിശീലകനും, കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് പ്രഫസറും, പല്ലാരിമംഗലം മിലാൻ ഫുട്ബോൾ ക്ലബ്ബ് മെമ്പറുമായ ഹാരി ബെന്നിയെ മിലാൻ...
CHUTTUVATTOM
കോതമംഗലം :കാരക്കുന്നം വി. മർത്തമറിയം യാക്കോബായ കത്തീഡ്രലിന്റെ 725-ാംശിലാസ്ഥാപനവും കുടുംബയൂണിറ്റുകളുടെ സംയുക്ത വാർഷികവും നടന്നു. അഭി.ഡോ. മാത്യൂസ് മോർ അന്തിമോസ് മെത്രാ പ്പോലീത്ത ഉദ്ഘാടനം നിർവഹിച്ചു. വികാരി റവ ഫാ ബേസിൽ എൻ...
NEWS
കോതമംഗലം: മാർ അത്തനേഷ്യസ് ഇൻ്റർനാഷണൽ സ്കൂൾ വാർഷികം വിപുലമായ പരിപാടികളോടെ നടന്നു. ചലച്ചിത്ര സംവിധായകൻ രഞ്ജിത് ശങ്കറും, നന്ദിനി ആർ നായരും (ഐ ആർ എസ് ) ചേർന്ന് വാർഷികാഘോഷം ഉദ്ഘാടനം...
NEWS
കോതമംഗലം: അനുദിനം വർധിച്ചു വരുന്ന വന്യ ജീവി അക്രമണങ്ങളിൽ നിഷ്‌ക്രിയമായിരിക്കുന്ന വനം വകുപ്പിന്റെയും സ്ഥലം MLA യുടെയും അനാസ്ഥകൾ എണ്ണി പറഞ്ഞുകൊണ്ട് വനാതിർത്തിയിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ്...
NEWS
കോതമംഗലം : വെസ്റ്റ് കോഴിപ്പിള്ളി റസിഡൻസ് അസോസിയേഷന്റെ ഒമ്പതാമത് വാർഷികാഘോഷം സംഘടിപ്പിച്ചു . വാർഷികാഘോഷം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ...
CRIME
പെരുമ്പാവൂർ: കാർ മോഷ്ടാവ് പോലീസ് പിടിയിൽ. വേങ്ങൂർ മുടക്കുഴ മൂലേടത്തുംകുടി ബിനു (37)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. ഇൻസ്പെക്ടർ ടി.എം സൂഫിയുടെ ‘നേതൃത്വത്തിലുള്ള പോലീസ് സംഘം രാത്രി കാലപട്രോളിംഗ് നടത്തുമ്പോൾ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു....
NEWS
മൂവാറ്റുപുഴ: ആനിക്കാട് മംഗലത്ത് ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം ചൊവ്വാഴ്ച. ചൊവ്വാഴ്ച രാവിലെ 5.30ന് പള്ളിയുണര്‍ത്തല്‍, നിര്‍മ്മാല്യദര്‍ശനം, അഷ്ടദ്രവ്യ ഗണപതിഹോമം, 7ന് എതൃത്തു പൂജ, 9.30ന് നെയ്മുദ്ര അഭിഷേകം, വാരപ്പെട്ടി ജയകൃഷ്ണമാരാരുടെ പ്രമാണത്തില്‍...
NEWS
കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ശാസ്ത്ര വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ മൂന്നു ദിവസം നീണ്ടു നിന്ന അന്താരാഷ്ട്ര ശാസ്ത്രസമ്മേളനം സ്റ്റാം 25 സമാപിച്ചു.കോളേജിലെ ബസേലിയസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സമാപന സമ്മേളനത്തിൽ...