പരമ്പാരാഗത രാഷ്ട്രീയ പാർട്ടികളെ ജനം വെറുത്തു എന്നും ഇനി കേരളത്തിൽ വരാൻ പോകുന്നത് ആം ആദ്മി പാർട്ടിയുടെ വെൽഫെയർ പോളിറ്റിക്സായിരിക്കുമെന്നും ആം ആദ്മി പാർട്ടി പിണ്ടിമന പഞ്ചായത്ത് പ്രസിഡൻറ് കെ. എസ് ഗോപിനാഥൻ. പാർട്ടിയുടെ ജനക്ഷേമ കാര്യങ്ങൾ പ്രസ്താവിക്കുന്ന ഫ്ലക്ക്സ് ബോർഡ് മുത്തംകുഴിയിൽ നശിപ്പിച്ചതിനെതിരെ നടത്തിയ പ്രതിഷേധ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്ലക്സ് നശിപ്പിച്ചത് സാബ്രദായിക രാഷ്ട്രീയ പാപ്പരത്വമാണ് കാണിക്കുന്നതെന്നും
ഇത് വടക്കേ ഇന്ത്യയല്ല സാമൂഹിക പരിഷ്കർത്താവായ മഹാത്‌മ അയ്യൻകളിയുടെ നാടാണന്ന് ഓർമ്മ വേണമെന്നും അദ്ദേഹം കൂട്ടിചേർത്തു.
കോരി ചെരിയുന്ന മഴയത്ത് നൂറുകണക്കിന് ആം ആദ്മികൾ ഈ മാസം പതിനേഴാം തീയതി താലൂക്കിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കോതമംഗലം മുതൽ പൂയംകുട്ടി വരെ നടത്തിയ ക്ഷേമ രാഷ്ട്ര വിളംബര ജാഥയെ തുടർന്ന് മുത്തം കുഴിയിലും, ചേലാട്ടിലും, പാർട്ടിയിലേക്ക് അംഗങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് പാർട്ടി ഡൽഹിയിലും പഞ്ചാബിലും നടത്തുന്ന ക്ഷേമകാര്യങ്ങൾ വിവരിച്ചുകൊണ്ട് സ്ഥാപിച്ച ഫ്ലക്സ് ബോർഡാണ് കഴിഞ്ഞദിവസം സാമൂഹ്യവിരുദ്ധർ കീറി നശിപ്പിച്ചത്. ഇതിനെതിരെ മുത്തംകുഴിയിൽ നടത്തിയ പ്രതിഷേധ സമ്മേളനം പാർട്ടി സംസ്ഥാന വക്താവ് ജോൺസൻ കുറുകപിള്ളിൽ ഉത്ഘാടനം ചെയ്തു.
ഇതെരു ജനാധിപത്യ രാജ്യമാണെന്നും ഫ്ലക്സുകൾ നശിപ്പിച്ചും ഭയപ്പെടുത്തിയും പാർട്ടിയെ തകർക്കാമെന്ന് ആരും വ്യാമോഹിക്കണ്ടന്നും ഡൽഹിയും പഞ്ചാബും ഇത്തരം പ്രതിസന്ധികളെ അതിജീവിച്ചെങ്കിൽ കേരളവും അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുൻ ജില്ലാ കമ്മിറ്റിയംഗം രവി കീരംപാറ മുഖ്യ പ്രഭാഷണം നടത്തി.
നിയോജക മണ്ഡലം പ്രസിഡന്റ് ജിജോ പൗലോസ്, നിയോജക മണ്ഡലം സെക്രട്ടറി വിജോയി പുളിക്കൽ, മുൻസിപ്പൽ മണ്ഡലം പ്രസിഡന്റ് സാബു കുരിശിങ്കൽ, പിണ്ടിമന സെക്രട്ടറി സജി തോമസ്, കവളങ്ങാട് പ്രസിഡൻറ് സി കെ കുമാരൻ , ഷോജി കണ്ണമ്പുഴ എന്നിവർ പ്രസംഗിച്ചു.
ലാലു മാത്യു, ബാബു പീച്ചാട്ട്, ബെന്നി പുതുക്കയിൽ, മത്തായി പീച്ചിക്കര, സാജൻ ഐസക്ക്, ജയൻ നെല്ലിക്കുഴി, കെ.സി വർഗ്ഗീസ്, ബോസ് മാഡവന, തങ്കച്ചൻ കേട്ടപ്പടി,
രവീന്ദ്രൻ പിണ്ടിമന, , ശാന്തമ്മ ജോർജ്, റെജി ജോർജ്, ജോസഫ് പുച്ചകുത്ത്, സുരേഷ് മുടിയറ, രഘു കാഞ്ഞിരകുന്ന് മത്തായി ഊഞ്ഞാപ്പാറ, ഷിബു തങ്കപ്പൻ ബിനോ നെല്ലിമറ്റം , സക്കറിയാസ് കൂട്ടുങ്കൽ , കുമാരൻ കുട്ടി,രാജപ്പൻ മനക്കക്കുടി എന്നിവർ നേതൃത്വം കൊടുത്തു.
ഫ്ലക്സ് നശിപ്പിച്ചത് സംബന്ധിച്ച് പാർട്ടി കോതമംഗലം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പോലീസ് സ്ഥലത്തെത്തി അന്വോഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
You May Also Like
NEWS
കോതമംഗലം : നവംബർ 4 മുതൽ 11 വരെ കോതമംഗലത്തുൾപ്പെടെ 17 കേന്ദ്രങ്ങളിലായി നടത്തപ്പെടുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ പ്രചരണാർത്ഥം കോതമംഗലത്തെത്തിയ എത്തിയ പ്രചാരണ ജാഥയ്ക്ക് പ്രൗഢഗംഭീരമായ സ്വീകരണം നൽകി. കോതമംഗലം ടൗണിലൂടെ...
NEWS
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂര്കുടി ആദിവാസി കോളനിയില് കാട്ടാനകള് കൃഷിയിടത്തിലിറങ്ങി കാര്ഷികവിളകള് നശിപ്പിച്ചു. വനമേഖലയോട് ചേര്ന്ന് കിടക്കുന്ന പിണവൂര്കുടി ആദിവാസി കോളനിയില് നാല് ദിവസമായി തുടര്ച്ചയായി വരുന്ന കാട്ടാനക്കൂട്ടം നിരവധി പേരുടെ കൃഷിയിടങ്ങളാണ്...
NEWS
കോതമംഗലം : ഫാക്ടം ഫോസ് വളത്തിന് വിപണിയിൽ നേരിടുന്ന ക്ഷാമത്തിന് എത്രയും വേഗം പരിഹാരമുണ്ടാകണമെന്ന് അഖിലേന്ത്യാ കിസാൻ സഭ എറണാകുളം ജില്ലാ സെക്രട്ടറി ഇ കെ ശിവൻ ആവശ്യപ്പെട്ടു. പ്രത്യേകിച്ച് നെൽകൃഷിക്ക് അടിവളമായും...
NEWS
കോതമംഗലം : ഡോ.എ പി ജെ അബ്ദുൾകലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ മികച്ച മാധ്യമ പ്രവർത്തകനുള്ള കേരളീയം മാധ്യമപുരസ്കാരത്തിന് പത്രപ്രവർത്തകനും,കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ സി അലക്സ് അർഹനായി...