കോതമംഗലം:കോഴിപ്പിള്ളി ഗവ. എൽപി സ്കൂളിൽ പേവിഷബാധ ബോധവത്കരണം നടത്തി.ജില്ല മൃഗസംരക്ഷണ വകുപ്പ് ഓഫീസർ രഞ്ജിത്ത് കെ ജോയ് കുട്ടികൾക്ക് പേവിഷബാധ ബോധവത്കരണ ക്ലാസെടുത്തു. മൃഗങ്ങളിൽ നിന്ന് കടിയേറ്റാൽ ഉടനടി ചെയ്യേണ്ട പ്രഥമ ശുശ്രൂഷുകളെ കുറിച്ചും പേവിഷബാധ ഇഞ്ചക്ഷനുകളെ കുറിച്ചും വിശദീകരിച്ചു. ഹെഡ്മാസ്റ്റർ പി വി സണ്ണി, സീനിയർ അസിസ്റ്റൻ്റ്കെ എൻ ശ്രുതി, അധ്യാപകരായ എൻ അമ്പിളി, സി ടി അൽഫോൻസാ, കെ കെ സിനിമോൾ എന്നിവർ സംസാരിച്ചു.

























































