Connect with us

Hi, what are you looking for?

NEWS

ഷോക്കേറ്റ് കാട്ടുകൊമ്പൻ ചെരിഞ്ഞു.

കോട്ടപ്പടി / വേങ്ങൂർ : കോട്ടപ്പടി വേങ്ങൂർ പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന പ്രദേശമായ പേഴാട് ഭാഗത്ത് കാട്ടുകൊമ്പൻ വൈദ്യുതി ഷോക്കേറ്റ് ചെരിഞ്ഞ നിലയിൽ കാണപ്പെട്ടു. ഇന്ന് (ചൊവ്വെ )രാവിലെ പേഴാടുള്ള സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിനോട് ചേർന്നുള്ള ഫെൻസിംഗിൽ കാട്ടുകൊമ്പൻ വൈദ്യുതി ആഘാതമേറ്റ് ചെരിഞ്ഞ നിലയിൽ കാണപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് കോടനാട് – മലയാറ്റൂർ ഫോറെസ്റ്റ് ഡിവിഷനുകളിൽ നിന്നും ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രാഥമിക നടപടികൾ ആരംഭിക്കുകയും ചെയ്‌തു. കോട്ടപ്പാറ വന മേഖലയിലെ ജനവാസം കുറഞ്ഞ പ്രദേശമാണ് പേഴാട്. KSEB വൈദ്യുതി കമ്പി പൊട്ടി , സ്വകാര്യവ്യക്തി കൃഷിയിടം സംരഷിക്കുവാനായി ഇട്ടിരുന്ന ഫെൻസിങ് ലൈനിന് മുകളിലേക്ക് വീഴുകയും, അത് അറിയാതെ വന്ന കൊമ്പൻ ഫെൻസിങ് നശിപ്പിച്ച് കൃഷിയിടത്തിൽ കടക്കാൻ ശ്രമിച്ചതുമുലം വൈദ്യുത ആഘാതമേറ്റ് മരണപ്പെടുകയുമായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

You May Also Like

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

Lകോട്ടപ്പടി :  ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത്‌ താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...

NEWS

കോട്ടപ്പടി: പാനിപ്ര കാവ് ദേവി ക്ഷേത്രത്തിന്റെ നടയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിതുറന്നു.മോഷണത്തില്‍ 10000 ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നടന്നത്. ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ചിരുന്ന വഴി വിളക്ക്...