Connect with us

Hi, what are you looking for?

CHUTTUVATTOM

പാടത്ത് താറാവിനെ പിടുത്തവും, വടംവലിയും, ഒപ്പം മുതിർന്ന പൗരന്മാരെ ആദരിക്കലും; കൂട്ടായ്മയുടെ ഓണവുമായി വടക്കുംഭാഗം

കോട്ടപ്പടി : കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം സാംസ്‌കാരിക നിലയം സംഘടിപ്പിച്ച ഓണാഘോഷം നാട്ടുകാർക്ക് വേറിട്ട അനുഭവമായി. രാവിലെ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രിസിഡന്റ് പി എ എം ബഷീർ ഉൽഘാടനം നടത്തുകയും തുടർന്ന് മൂന്നാം വാർഡിലെ മുതിർന്ന അറുപത്തിയഞ്ചോളം പൗരന്മാർക്ക് ഓണക്കോടി നൽകി ആദരിക്കുകയും ചെയ്തു. കോവിഡ് മഹാമാരിക്ക് ശേഷം നടന്ന ഓണാഘോഷത്തിൽ അബാലവൃത്തം ജനങ്ങളും പങ്കുചേർന്നു. ചെളി നിറഞ്ഞ പാടത്ത് നിറഞ്ഞ പാടത്ത് താറാവിനെ ഓടിച്ചു പിടിക്കൽ , വടം വലി, ഓട്ട മത്സരം തുടങ്ങിയ മത്സരങ്ങൾ കാണികളെ ഹരം പിടിപ്പിക്കുകയും ചെയ്തു. മൂന്നാം വാർഡ് മെമ്പർ സന്തോഷ് അയ്യപ്പനും വടക്കുംഭാഗം സാംസ്‌കാരിക നിലയം പ്രവർത്തകരും പരിപാടികൾക്ക് നേത്രത്വം നൽകി.

You May Also Like

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...

NEWS

കോട്ടപ്പടി: പാനിപ്ര കാവ് ദേവി ക്ഷേത്രത്തിന്റെ നടയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിതുറന്നു.മോഷണത്തില്‍ 10000 ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നടന്നത്. ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ചിരുന്ന വഴി വിളക്ക്...

EDITORS CHOICE

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ...

NEWS

കോതമംഗലം : വാവേലി , വേട്ടാമ്പാറ എന്നീ പ്രദേശങ്ങളിലെ അക്കേഷ്യാ മരങ്ങൾ മുറിച്ച്‌ മാറ്റൽ പ്രവർത്തി ആരംഭിച്ചു .മേയ്‌ക്കപാലാ ഫോറെസ്റ് സ്റ്റേഷന് കീഴിൽ വരുന്ന അക്കേഷ്യാ മരങ്ങളാണ് മുറിച്ചു നീക്കുവാൻ ആരംഭിച്ചിരിക്കുന്നത് .അക്കേഷ്യ...