Connect with us

Hi, what are you looking for?

NEWS

ഉപ്പുകണ്ടം എ ജി സി എം യു പി സ്‌കൂളിൽ ഹൈടെക് ഡിജിറ്റൽ പ്രീ സ്‌കൂൾ ഉദ്ഘാടനം ചെയ്തു.

കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ ഉപ്പുകണ്ടം എ ജി സി എം യു പി സ്‌കൂളിൽ ഉണർവ് 2020 പദ്ധതിയുടെ ഭാഗമായി പി റ്റി എയുടെയും മാനേജ്മെന്റിന്റേയും സഹകരണത്തോടെ എം എൽ എ യുടെ കൈറ്റ് പദ്ധതി പ്രകാരം ലഭ്യമായ ലാപ്ടോപ്പ്,പ്രൊജക്ടർ സംവിധാനത്തോടെ നവീകരിച്ച ഹൈടെക് ഡിജിറ്റൽ പ്രീ സ്‌കൂൾ ഉദ്ഘാടനവും എൽ എസ് എസ് വിജയികൾക്കുള്ള അനുമോദനവും നടത്തി.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, പഞ്ചായത്ത് മെമ്പർമാരായ സാറാമ്മ ജോൺ,ഷൈമോൾ ബേബി,സണ്ണി വർഗീസ്,ഷിജി ചന്ദ്രൻ,സന്തോഷ് അയ്യപ്പൻ,കൈറ്റ് പദ്ധതി കോർഡിനേറ്റർ എസ് എം അലിയാർ, ബി ആർ സി പ്രതിനിധി സ്മിത മനോഹർ,സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് എ കെ ജെസ്സി,ഇ എ ഇ സ്‌കൂൾ മാനേജർ റവ.ഫാദർ വർഗീസ് കുറ്റിപ്പുഴ, പി റ്റി എ പ്രസിഡന്റ് പോൾസൺ ഔസേപ്പ്,വൈസ് പ്രസിഡൻ്റ് പി എം റഹിം,എം പി റ്റി എ ചെയർപേഴ്‌സൺ ഹണി ഷംസുദ്ധീൻ, പ്രോഗ്രാം കൺവീനർ എം പി ബഷീർ പൂർവ്വ വിദ്യാർത്ഥി സാജു പുത്തയത്ത് തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....