കോതമംഗലം : കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് കാത്തലിക് പള്ളിയുടെ ആഭിമുഖ്യത്തിലുള്ള കോവിഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ടീം ശ്രദ്ധേയമാവുന്നു. വിവിധ കർമ്മപരിപാടികളുമായി കോവിഡ് രോഗികൾക്കും ക്വറന്റൈൻ ൽ ഉള്ളവർക്കും ആശ്വാസമായി മാറുകയാണ് കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് ഡിസ്സാസ്റ്റർ മാനേജ്മെന്റ് ടീം. 25 പേരടങ്ങുന്ന ടീമിന്റെ പ്രവർത്തനങ്ങൾ താഴെപ്പറയുന്നവയാണ്.
1. പൾസോക്സിമീറ്റർ വിതരണം : കോട്ടപ്പടി പഞ്ചായത്തിൽ കോവിഡ് ബാധിതർ ആയിക്കഴിഞ്ഞാൽ ആ കുടുംബങ്ങളിൽ ഓക്സിജൻ ലെവലും,ഹാർട്ട് ബീറ്റും അളക്കാനുള്ള പൾസ് ഓക്സിമീറ്റർ എത്തിച്ചുകൊടുക്കും. ഇതിനായി അൻപതോളം ഓക്സിമീറ്റർ തയ്യാറാക്കിയിട്ടുണ്ട് .
2. കോവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കുക എന്നതാണ് അടുത്ത പ്രവർത്തനം. ആശുപത്രിയിൽ എത്തിക്കാനുള്ള ആരുമില്ലാത്ത ആളുകളെ ബന്ധപ്പെട്ട ആശുപത്രികളുമായി സംസാരിച്ച് അവിടെ എത്തിക്കുകയാണ് SSCK ഡിസ്സാസ്റ്റർ മാനേജ്മെന്റ് ടീം .
3. ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഉള്ള രോഗികൾക്ക് മരുന്നും ആവശ്യസാധനങ്ങളും എത്തിച്ചു കൊടുക്കുന്നു .
4. രോഗബാധിതരായ ആളുകളെ നിരന്തരം കോൺടാക്ട് ചെയ്തു അവരുടെ സുരക്ഷ ഉറപ്പു വരുത്തുന്നു.
5. വിദഗ്ധ ചികിത്സ ആവശ്യമുള്ള രോഗികളെ ബന്ധപ്പെട്ട ആശുപത്രികളുമായി ബന്ധപ്പെട്ട് എത്തിച് വിദഗ്ദ ചികിത്സ ഉറപ്പുവരുത്തുന്നു .
6. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് ഭക്ഷണസാധനങ്ങൾ എത്തിച്ചു നൽകുന്നു. കൂടാതെ ഭക്ഷണം പാകം ചെയ്യാൻ ബുദ്ധിമുട്ട് ഉള്ള കുടുംബങ്ങൾക്ക് പൊതിച്ചോറ് എത്തിച്ചു നൽകുന്നു.
7. മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർ കൗൺസിലിങ്ന് ഉള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.
8. കോവിഡ് മരണങ്ങൾ ഉണ്ടായാൽ സംസ്കരിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.
ഇങ്ങനെ വിവിധ പദ്ധതികളുമായി കോട്ടപ്പടിയുടെ ആരോഗ്യ സുരക്ഷാ മേഖലകളിൽ ശക്തമായ സാന്നിധ്യം ആവുകയാണ് S.S.C.K. ഡിസാസ്റ്റർ മാനേജ്മെന്റ് ടീം.
ഏത് ആവശ്യത്തിനായും ടീമിനെ സമീപിക്കാവുന്നതാണ്ന്ന് വികാരി ഫാ. റോബിൻ പടിഞ്ഞാറെകുറ്റ് അറിയിച്ചു. ലൈജു ലുയിസ്, സജിത്ത് ഹിലരി, ജെറിൽ ജോസ് എന്നിവർ കോർഡിനേറ്റർമാരായും ഡെറ്റി സാബു, നീതു സാന്റി എന്നിവർ ആനിമേറ്റർ മാരായും പ്രവർത്തിക്കുന്നു. ആവശ്യ സേവനങ്ങൾക്കായി വിളിക്കുക +919567206765,+919847486470