കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിലെ ടി എം ജോർജ് ലൈസൻസിയായി നടത്തിവരുന്ന 36 നമ്പർ റേഷൻ കടയുടെ സെയിൽസ്മാനായ എബിൻ ഐസക്കിനെ ആ കടയിലെ കാർഡുമ ശനിയാഴ്ച്ച വൈകിട്ട് വെട്ടിക്കൊല്ലാൻ ശ്രമിച്ചിരുന്നു. വാക്കത്തി ഉപയോഗിച്ച് വെട്ടിക്കൊല്ലാൻ ശ്രമിച്ചത് . കഴിഞ്ഞ മാസത്തെ റേഷൻ ആവശ്യപ്പെട്ടാണ് ടിയാൻ കടയിൽ പ്രശ്നമുണ്ടാക്കിയത്. സർക്കാർ കഴിഞ്ഞ മാസത്തെ റേഷൻ വിതരണം ജൂലൈ 30ആം തീയതി അവസാനിപ്പിച്ചിരുന്നു. എബിൻ കോതമംഗലം ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പ്രതിക്കായി പോലീസ് അന്വേഷണം നടത്തി വരുന്നു. ഈ വിഷയത്തിൽ റേഷൻ വ്യാപാര സംഘടന ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇയാൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് മർച്ചന്റ് ഗസ്റ്റ് ഹൗസിൽ ചേർന്ന റേഷൻ വ്യാപാരികളുടെ യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ വി.വി. ബേബി. മാജോ മാത്യു. M. M രവി,എം എസ് സോമൻ.കെ എസ് സനൽകുമാർ. പി. പി. ഗീവർഗീസ്. എന്നിവർ പ്രസംഗിച്ചു.
കടയിൽ കയറി വാക്കത്തികൊണ്ട് വെട്ടി പരിക്കേൽപ്പിച്ചതിൽ പ്രതിക്ഷേധിച്ച് 17 – ന് ബുധനാഴ്ച്ച താലൂക്കിലെ റേഷൻ കടകൾ രാവിലെ അടച്ചിട്ട് കോട്ടപ്പടിയിൽ പ്രതിക്ഷേധ സമ്മേളനം നടത്തുന്നു എന്ന് വി.വി. ബേബി അറിയിച്ചു.