Connect with us

Hi, what are you looking for?

NEWS

സാംക്രമിക രോഗ ഭീതിയുടെ ആശങ്കയിൽ കോട്ടപ്പടിയിലെ പൊതുജനം; കക്കൂസ് മാലിന്യം പൊതുവഴിയിലേക്ക്.

കോട്ടപ്പടി : പുഴു അരിക്കുന്ന കക്കൂസ് മാലിന്യം പൊതുവഴിയിലേക്ക് ഒഴുകുന്നത് നാട്ടുകാരിൽ ആശങ്ക ജനിപ്പിക്കുന്നു. കോട്ടപ്പടി ഗവൺമെൻ്റ് ആശുപത്രിക്ക് എതിർവശത്തുള്ള സ്വകാര്യ വ്യക്തിയുടെ ഹോട്ടൽ കെട്ടിടത്തിൽ നിന്നും പുറത്തേക്കൊഴുക്കുന്ന കക്കൂസ് മലിന ജലത്തിൻ്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ നവ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിൽ നിന്നും വമിക്കൂന്ന രൂക്ഷമായ ദുർഗന്ധം തൊട്ടടുത്തുള്ള കോളേജിലേക്കും, സ്കൂളിലേക്കും നടന്നു പോകുന്ന കുട്ടികൾക്കും, ആശുപത്രിയിലേക്ക് വരുന്ന രോഗികൾക്കും സമീപവാസികൾക്കും അസഹനീയമായിരിക്കുന്നു. പരിസരവാസികളിൽ ചിലർ ഉടമയുമായി ചർച്ച നടത്തിയെങ്കിലും ധിക്കാരപരമായ നിലപാടാണ് ഉണ്ടായത്. തുടർന്ന് തൊട്ടടുത്ത് തന്നെയുള്ള ഹെൽത്ത്‌ ഡിപ്പാർട്ട്മെൻ്റിലും, പഞ്ചായത്തിലും പരാതി നൽകുകയും ചെയ്തിരുന്നു.

നൂറുക്കണക്കിന് വിദ്യാർത്ഥികളേയും രോഗികളേയും വഴിയാത്രക്കാരേയും തൊട്ടടുത്തുള്ള കടക്കാരെയും, ആരോഗ്യപരമായി ബാധിക്കുന്ന കൊടും ക്രൂരതക്കെതിരെ നിസംഗത പുലർത്തുന്ന പഞ്ചായത്ത് അധികാരികളുടെയും,  ആരോഗ്യ വകുപ്പിൻ്റെയും അനാസ്ഥക്കെതിരെ ജനങ്ങൾക്കിടയിൽ വ്യാപകമായ പ്രതിഷേധവും അസംതൃപ്തിയുമുണ്ട്. ഉന്നത അധികാരികളിലേക്ക് പരാതി നൽകാനുള്ള ശ്രമത്തിലാണ് നാട്ടുകാർ. കഴിഞ്ഞ ദിവസം ഈ ഭാഗത്തുണ്ടായ വെള്ളക്കെട്ടിലേക്ക് ഹോട്ടൽ കെട്ടിടത്തിലെ പുഴു ഞൊളക്കുന്ന മലിനജലം കലർന്നിട്ടുണ്ടോ എന്ന ആശങ്കയും നാട്ടുകാർ പങ്കുവെക്കുന്നു.

You May Also Like

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

Lകോട്ടപ്പടി :  ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത്‌ താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...

NEWS

കോട്ടപ്പടി: പാനിപ്ര കാവ് ദേവി ക്ഷേത്രത്തിന്റെ നടയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിതുറന്നു.മോഷണത്തില്‍ 10000 ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നടന്നത്. ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ചിരുന്ന വഴി വിളക്ക്...