കോതമംഗലം : കോട്ടപ്പടി പോലീസിന്റെ അവസരോചിതമായ ഇടപെടൽ മൂലം ലോട്ടറി വില്പനക്കാരനായ നെല്ലിമറ്റം സ്വദേശിയുടെ പേഴ്‌സ് തിരിച്ചു കിട്ടി. രാവിലെ ലോട്ടറി വിൽപ്പനക്കിടയിൽ നഷ്ടപ്പെട്ട പേഴ്‌സ് കണ്ടത്തുന്നതിനായി കോട്ടപ്പടി പോലീസ് സ്റ്റേഷനെ സമീപിച്ച ശശി ചേട്ടനു വൈകുന്നേരം മൂന്നു മണിക്കുള്ളിൽ പേഴ്‌സ് കണ്ടത്തി കൊടുത്തു പോലീസ് ഉദ്യോഗസ്ഥർ ഹീറോ ആയി മാറി. കോട്ടപ്പടി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ സിജു , സീനിയർ സിവിൽ ഓഫീസർ കരിം എന്നിവർ പരാതി കിട്ടിയ ഉടനെ തന്നെ നടത്തിയ അന്വേഷണത്തിൽ പേഴ്‌സ് കണ്ടത്തുകയും, പണവും പേഴ്സിനകത്തെ രേഖകളും ഉടമക്ക് കൈമാറുകയും ചെയ്തു.
