Connect with us

Hi, what are you looking for?

NEWS

റോഡ് പുറമ്പോക്കിലെ വീടുകൾ പൊളിച്ചു നീക്കിയതോടെ ബിജെപിയുടെ റോഡ് ഉപരോധം ആശംസ യോഗമായി.

കോതമംഗലം : വർഷങ്ങളായി സഞ്ചാര യോഗ്യമല്ലാതായി കിടന്ന റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് കോട്ടപ്പാടി പ്ലാമുടി റോഡിൽ ഹൈസ്കൂൾ ജങ്ഷനിൽ തിങ്കളാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന റോഡ് ഉപരോധം ആശംസകൾ അർപ്പിച്ച് കൊണ്ട് പിരിഞ്ഞു. റോഡ് വികസനത്തിന് തടസമായി സ്ഥിതി ചെയ്തിരുന്ന കല്ലുമല ഭാഗത്തെ അനധികൃത നിർമ്മിതികൾ പൊളിച്ചു നീക്കാൻ തുടങ്ങിയ സാഹജര്യത്തിലാണ് ബിജെപി കോട്ടപ്പടി ഹൈസ്കൂൾ ജങ്ഷനിൽ നിശ്ചയിച്ചിരുന്ന റോഡ് ഉപരോധം ആശംസകളായി മാറിയത്.

ബിജെപി മണ്ഡലം പ്രസിഡന്റ് മനോജ് ഇഞ്ചുർ, ജില്ല കമ്മറ്റി അംഗം എം എ സുരേന്ദ്രൻ, പഞ്ചായത്ത്‌ കമ്മറ്റി പ്രഡിഡന്റ് വി ജി അരവിന്ദാക്ഷൻ, ജനറൽ സെക്രട്ടറി എം എസ് സനീഷ്, എൻ എ നടരാജൻ, കൃഷ്ണകുമാർ,മനോജ് കർത്ത, ടി എ സുരേഷ് എന്നിവർ സംസാരിച്ചു.


തുടർന്ന് റോഡ് പുറമ്പോക്കിലെ അനധികൃത നിർമ്മിതികൾ പൊളിച്ചു നീക്കം ചെയ്യുന്ന സ്ഥലങ്ങളും,പ്ലാമുടിയിൽ പാടത്തിനു ചേർന്നുള്ള ഇതേ റോഡിന്റെ സുരക്ഷ മതിൽ തകർന്നു കിടക്കുന്ന പ്രദേശങ്ങളും നേതാക്കൾ സന്ദർശിച്ചു.നിലവിൽ ഈ റോഡിലൂടെയുള്ള ഭാര വാഹനങ്ങളുടെ ഗതാഗതം അധികൃതർ നിരോധിച്ചിട്ടുണ്ട്.

 

buy project professional 2019

You May Also Like

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

Lകോട്ടപ്പടി :  ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത്‌ താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...

NEWS

കോട്ടപ്പടി: പാനിപ്ര കാവ് ദേവി ക്ഷേത്രത്തിന്റെ നടയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിതുറന്നു.മോഷണത്തില്‍ 10000 ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നടന്നത്. ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ചിരുന്ന വഴി വിളക്ക്...