കോതമംഗലം : വർഷങ്ങളായി സഞ്ചാര യോഗ്യമല്ലാതായി കിടന്ന റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് കോട്ടപ്പാടി പ്ലാമുടി റോഡിൽ ഹൈസ്കൂൾ ജങ്ഷനിൽ തിങ്കളാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന റോഡ് ഉപരോധം ആശംസകൾ അർപ്പിച്ച് കൊണ്ട് പിരിഞ്ഞു. റോഡ് വികസനത്തിന് തടസമായി സ്ഥിതി ചെയ്തിരുന്ന കല്ലുമല ഭാഗത്തെ അനധികൃത നിർമ്മിതികൾ പൊളിച്ചു നീക്കാൻ തുടങ്ങിയ സാഹജര്യത്തിലാണ് ബിജെപി കോട്ടപ്പടി ഹൈസ്കൂൾ ജങ്ഷനിൽ നിശ്ചയിച്ചിരുന്ന റോഡ് ഉപരോധം ആശംസകളായി മാറിയത്.
ബിജെപി മണ്ഡലം പ്രസിഡന്റ് മനോജ് ഇഞ്ചുർ, ജില്ല കമ്മറ്റി അംഗം എം എ സുരേന്ദ്രൻ, പഞ്ചായത്ത് കമ്മറ്റി പ്രഡിഡന്റ് വി ജി അരവിന്ദാക്ഷൻ, ജനറൽ സെക്രട്ടറി എം എസ് സനീഷ്, എൻ എ നടരാജൻ, കൃഷ്ണകുമാർ,മനോജ് കർത്ത, ടി എ സുരേഷ് എന്നിവർ സംസാരിച്ചു.
തുടർന്ന് റോഡ് പുറമ്പോക്കിലെ അനധികൃത നിർമ്മിതികൾ പൊളിച്ചു നീക്കം ചെയ്യുന്ന സ്ഥലങ്ങളും,പ്ലാമുടിയിൽ പാടത്തിനു ചേർന്നുള്ള ഇതേ റോഡിന്റെ സുരക്ഷ മതിൽ തകർന്നു കിടക്കുന്ന പ്രദേശങ്ങളും നേതാക്കൾ സന്ദർശിച്ചു.നിലവിൽ ഈ റോഡിലൂടെയുള്ള ഭാര വാഹനങ്ങളുടെ ഗതാഗതം അധികൃതർ നിരോധിച്ചിട്ടുണ്ട്.