Connect with us

Hi, what are you looking for?

NEWS

വീണ്ടും പുലിയുടെ കാൽപാടുകൾ, ഉറക്കം നഷ്ടപ്പെട്ട് പ്ലാമുടിക്കാർ; പുലി ആക്രമിച്ച വീട്ടമ്മയെ അവഗണിച്ചു അധികാരികളും.

  • ജെറിൽ ജോസ് കോട്ടപ്പടി

കോട്ടപ്പടി : വീട്ടിൽ കിടന്നുറങ്ങാനോ, വീടിന്റെ പരിസരത്തോ , കൃഷിയിടത്തിലോ പോലും ധൈര്യമായി ഇറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് പ്ലാമുടി നിവാസികൾ. വീട്ടമ്മയെ പുലി ആക്രമിച്ചതുകൊണ്ട് പകൽ പോലും വെളിയിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ്. സ്ഥിരമായി പുലി വന്നു പോകുന്ന സ്ഥലങ്ങളിൽ രണ്ട് കെണിയൊരുക്കി കാത്തിരിക്കുകയാണ് വനപാലകർ. കൂടാതെ പുലിയെ കണ്ടെന്ന് പറയുന്ന സ്ഥലങ്ങളിലെല്ലാം നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

കൂടുതൽ ക്യാമറകൾ അനുവദിച്ച് കിട്ടുന്ന പക്ഷം പലയിടത്തായി സ്ഥാപിക്കുമെന്ന് വനം വകുപ്പ് അറിയിച്ചിട്ടുണ്ട്. അക്രമകാരിയായ പുലിയെ വെടിവെച്ചുകൊല്ലുക മാത്രമാണ് ഏക പോംവഴിയെന്നാണ് നാട്ടുകാർ അവകാശപ്പെടുന്നത്. ഇന്നലെ രാത്രി കരിപ്പ്ക്കാട്ടു ഇസഹാക്കിന്റ വീട്ടിൽ പുലിയുടെ കാൽപാടുകൾ കണ്ടെത്തിയത് നാട്ടുകാരിൽ ഭയം വർധിപ്പിച്ചിട്ടുണ്ട്.

പുലി ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ ആയി നാല് ദിവസം കഴിഞ്ഞു. ഇതുവരെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് നിന്നും ആരും ആശുപത്രിയിൽ എത്താത്തത് വ്യാപക പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.

You May Also Like

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

Lകോട്ടപ്പടി :  ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത്‌ താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...

NEWS

കോട്ടപ്പടി: പാനിപ്ര കാവ് ദേവി ക്ഷേത്രത്തിന്റെ നടയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിതുറന്നു.മോഷണത്തില്‍ 10000 ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നടന്നത്. ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ചിരുന്ന വഴി വിളക്ക്...