Connect with us

Hi, what are you looking for?

NEWS

തുടർച്ചയായ നാലാം ദിവസവും കോട്ടപ്പടിയിൽ പുലി; പുലിയെ പിടികൂടാനുള്ള ശ്രമം വിഫലമാകുന്നു.

കോട്ടപ്പടി : പ്ലാ​മു​ടിയിൽ വീ​ണ്ടും പു​ലി ആക്രമണം. തുടർച്ചയായ നാലാം ദിവസമാണ് വളർത്തുമൃഗങ്ങൾക്കെതിരെ പുലിയുടെ ആക്രമണമുണ്ടാകുന്നത്. കഴിഞ്ഞ ദിവസം ബൈ​ക്ക് യാ​ത്രി​ക​നാ​ണ് പു​ലി​യെ ക​ണ്ട​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒൻപത് മണിയോടെ ബൈ​ക്കി​ൽ പോ​കു​ക​യാ​യി​രു​ന്ന ക​രി​പ്പേ​ലി​ൽ എ​ൽ​ദോ​സ് ആ​ണ് പു​ലി​യെ ക​ണ്ട​ത്. ഇ​യാ​ളു​ടെ മു​ന്നി​ലൂ​ടെ പു​ലി റോ​ഡി​ന് കു​റു​കെ ക​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. ഇന്നലെ രാത്രി പ്ലാമൂടിയിൽ പുലി വന്ന് പട്ടിയെയും, പശുവിനെയും ആക്രമിക്കുകയും, കാട്ടുപന്നിയുടെ കുഞ്ഞിനെ പിടികൂടി കൊല്ലുകയും ചെയ്‌തിരുന്നു. ഇരയെ ഉപേക്ഷിച്ചു പുലി കടന്നുകളയുകയും വനംവകുപ്പ് സ്ഥലത്തെത്തി പന്നിക്കുഞ്ഞിനെ കൊണ്ടുപോകുകയും ചെയ്‌തു.

ശനിയാഴ്ച്ച രാത്രി കല്ലുളിയിൽ കൈതകണ്ടം അപ്പുവിൻ്റെ പശുവിനെയും വളർത്തുനായയേയുമാണ് പുലി ആക്രമിച്ചത്. രാത്രി ഒന്നരയോടെ നായയുടെ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ തങ്ങൾ പുലിയെ നേരിട്ട് കണ്ടെന്നാണ് അപ്പുവും കുടുംബവും പറയുന്നത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​തേ ഭാ​ഗ​ത്ത് പു​ലി​യെ ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് പി​ടി​കൂ​ടാ​ൻ വ​നം​വ​കു​പ്പ് കൂ​ട് സ്ഥാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് സ​മീ​പ​ത്തു​ത​ന്നെ വീ​ണ്ടും പു​ലി​യെ ക​ണ്ട​ത്. തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ നാ​ട്ടി​ലി​റ​ങ്ങു​ന്ന​ത് ഒ​രു പു​ലി ത​ന്നെ​യാ​കാ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ അ​നു​മാ​നം. പ്ലാ​മു​ടി​യി​ൽ പു​ലി​യെ പി​ടി​കൂ​ടാ​ൻ വെ​ള​ളി​യാ​ഴ്ച​യാ​ണ് കൂ​ട് സ്ഥാ​പി​ച്ച​ത്.

You May Also Like

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

Lകോട്ടപ്പടി :  ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത്‌ താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...

NEWS

കോട്ടപ്പടി: പാനിപ്ര കാവ് ദേവി ക്ഷേത്രത്തിന്റെ നടയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിതുറന്നു.മോഷണത്തില്‍ 10000 ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നടന്നത്. ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ചിരുന്ന വഴി വിളക്ക്...