Connect with us

Hi, what are you looking for?

CRIME

ആയുധം കാട്ടി ഭീഷണിപ്പെടുത്തി വാഹനം തട്ടിയെടുത്ത കേസിൽ കോട്ടപ്പടി സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ.

കോട്ടപ്പടി : ആയുധം കാണിച്ച് വാഹനം തട്ടിയെടുത്തവരെ അറസ്റ്റ് ചെയ്തു. ആയുധവുമായി വാഹനം തട്ടിയെടുത്ത് കടന്നുകളഞ്ഞ ദമ്പതികൾ ഉൾപ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടപ്പടി മാന്നാംതോട് പട്ടരുമഠം വീട്ടിൽ ഹമിദ് (52) ഭാര്യ ഫാത്തിമ (46), മലപ്പുറം ഇരിഞ്ഞിക്കോട് കൊളവണ്ണ വീട്ടിൽ നിഖിൽ (30) എന്നിവരെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 27 ന് ആണ് സംഭവം. ഹമീദിന്റെ സഹോദരൻ സ്വകാര്യ ബാങ്കിൽ നിന്ന് ലോണെടുത്ത് വാങ്ങിയ മിനിലോറി ലോൺ കുടിശികയായതിനെ തുടർന്ന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിയോഗിച്ച കമ്മീഷൻ സീസ് ചെയ്യുകയായിരുന്നു.

ഉടമ കോട്ടപ്പടി സ്റ്റേഷനിൽ വാഹനം സറണ്ടർ ചെയ്യുകയും അവിടെ നിന്ന് വാഹനം ഏറ്റെടുത്ത് കൊണ്ടുപോകുന്ന വഴി ഹമീദിന്റെ നേതൃത്വത്തിലെത്തിയ സംഘം ഇടയ്ക്കുവച്ച് തടയുകയും ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോവുകും ചെയ്തു. പിന്നീട് ഇവർ ഒളിവിൽ പോയി. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ൻറെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്. തട്ടിക്കൊണ്ടുപോയ വാഹനവും, തട്ടിക്കൊണ്ടുപോകാനുപയോഗിച്ച വാഹനവും പൈമറ്റത്ത് നിന്ന് കണ്ടെടുത്തു.

പെരുമ്പാവൂർ എ.എസ്.പി അനുജ് പൽവാൽ, കാലടി ഇൻസ്പെക്ടർ ബി സന്തോഷ്, കുറുപ്പംപടി എസ് ഐ ടി.എൽ ജയൻ, കാലടി എസ്.ഐ ജയിംസ് മാത്യു, എ.എസ്.ഐ അബ്ദുൾ സത്താർ, സി.പി.ഒമാരായ അനീഷ്, സിന്ധു തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്.

You May Also Like

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

Lകോട്ടപ്പടി :  ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത്‌ താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...

NEWS

കോട്ടപ്പടി: പാനിപ്ര കാവ് ദേവി ക്ഷേത്രത്തിന്റെ നടയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിതുറന്നു.മോഷണത്തില്‍ 10000 ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നടന്നത്. ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ചിരുന്ന വഴി വിളക്ക്...