കോതമംഗലം : ഫോർട്ടുകൊച്ചിയിൽ മാരക ലഹരിമരുന്നായ1.9 gm MDMA യുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ഫോർട്ടുകൊച്ചിയിൽ ഹോം സ്റ്റേകൾ കേന്ദ്രീകരിച്ച് ലഹരി വസ്തുക്കളുടെ വിൽപനയും ഉപയോഗവും വർദ്ധിച്ചു വരുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിവന്ന അന്വേഷണത്തിൽ ഞാലിപ്പറമ്പ് ഭാഗത്ത് വച്ച് സംശയകരമായി ഓടിച്ചു വന്ന ഡൽഹി രജിസ്ട്രേഷൻ ആഡംഭര കാറിലെ യാത്രക്കാരായ കോതമംഗലം സ്വദേശി പാനിപ്ര, കുറ്റിച്ചിറ വീട്ടിൽ ഉസ്മാൻ മകൻ മുഹമ്മദ് നിസ്സാം (26) പാനിപ്ര, കുറ്റിച്ചിറ വീട്ടിൽ കരിം മകൻ ഫർസിൻ കരിം (26) എന്നിവരെ ഫോർട്ടുകൊച്ചി എസ് .എച്ച്.ഒ. ദാസ് പി കെ യുടെ നേതൃത്വത്തിൽ പ്രിൻസിപ്പിൾ എസ് .ഐ. ബിജു കെ.ആർ. അഡീഷ്ണൽ എസ്.ഐ. മുകേഷ് റ്റി.ഡി. സീനിയർ സി പി ഒ റെജിമോൻ, സി പി ഒ മാരായ എഡ്വിൻ റോസ്, അരുൺ കെ.എ, ജോബിൻ തോമസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അന്തർ സംസ്ഥാന വാഹന വിൽപനയുടെ മറവിൽ ബാംഗ്ലൂർ ,ഗോവ, ഡൽഹി, എന്നിവിടങ്ങളിൽ നിന്നും ലഹരിമരുന്ന് വിൽപനയ്ക്കായി ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുകയാണ് പ്രതികൾ ചെയ്തിരുന്നത്, കേരളത്തിൽ പല ഭാഗങ്ങളിലും ഇവർ വിൽപന നടത്തിയിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതിനെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.