തിരുവനന്തപുരം : യാക്കോബായ സഭയ്ക്ക് നേരെയുള്ള നീതി നിഷേധത്തിനു എതിരെ നടത്തുന്ന അനിശ്ചിത കാല നിരാഹാര സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരം സെക്രട്ടേറിയറ്റിന്റെ മുന്നിലുളള സമര പന്തലിൽ എത്തി കോട്ടപ്പടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് MK വേണുവിന്റെ നേതൃത്വത്തിൽ പിന്തുണ അറിയിച്ചു. ഇടവക ജനങ്ങൾക്ക് ആരാധ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുക , ഇന്ത്യൻ ഭരണഘടന അനുവദിക്കുന്ന മാന്യമായ ശവസംസ്കാര ചടങ്ങുകൾ നടത്തുവാൻ സൗകര്യം ഒരുക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് അനിശ്ചിത കാല നിരാഹാര സമരം നടക്കുന്നത്. വൈസ് പ്രസിഡന്റ് റംല മുഹമ്മദ്, വികസന കാര്യ സ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ MK എൽദോസ്, പഞ്ചായത്ത് മെമ്പർ ഷൈമോൾ ബേബി, അനൂപ് കാസിം തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു.
You May Also Like
NEWS
കോതമംഗലം :കോതമംഗലം കന്നി 20 പെരുന്നാൾ പ്രമാണിച്ച് കോതമംഗലം നഗരത്തിൽ വാഹന നിയന്ത്രണം . ബുധൻ ഉച്ച മുതലാണ് നിയന്ത്രണം.നേര്യമംഗലം ഭാഗത്ത് നിന്നും വരുന്ന തീർത്ഥാടകരുടെ ചെറിയ വാഹനങ്ങൾ ശോഭന സ്കൂളിന്റെ ഗ്രൌണ്ടിലും...
NEWS
കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിന്റെ മുഖ്യ ആകർഷണമായ വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം...
CHUTTUVATTOM
കോട്ടപ്പടി: ഉപ്പുകണ്ടം ആയക്കാടൻ എ കെ വർഗീസ് (72)അന്തരിച്ചു. ഇന്ന് വൈകിട്ട് നാലര മണിയോടെ വീടിന് തൊട്ടടുത്തുള്ള ഉപ്പുകണ്ടം ചിറയിൽ കുളിക്കാൻ പോയതായി പറയുന്നു. വളരെ വൈകിയിട്ടും ആളെ കാണാതെ വന്നപ്പോൾ അന്വേഷിച്ചിറങ്ങിയപ്പോൾ...
NEWS
കോതമംഗലം: – കോട്ടപ്പടി വടക്കുംഭാഗം വാവേലി മടത്തുംപാറയിൽ വർക്കി വർക്കിയെ (70) പുരയിടത്തിൽ വച്ച് ആന ആക്രമിച്ചു. പരിക്കേറ്റയാളെ കോതമംഗലം MBMM ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
You must be logged in to post a comment Login